സൗദിയിലെ ഉത്തര മേഖല പ്രദേശങ്ങൾ നാളെ മുതൽ കൊടുംതണുപ്പിലേക്ക്

ചില പ്രദേശങ്ങളിൽ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രിവരെയെത്തും

Update: 2023-01-04 19:27 GMT

സൗദിയിലെ ഉത്തര മേഖല പ്രദേശങ്ങൾ നാളെ മുതൽ അതി ശൈത്യത്തിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിൽ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രിവരെയെത്തും. കഴിഞ്ഞ ദിവസം മുതൽ തന്നെ ഇവിടങ്ങളില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യ എന്നവിടങ്ങളിൽ താപനില കുറഞ്ഞ് പൂജ്യം മുതൽ അഞ്ച് ഡിഗ്രിവരെയെത്തും.

റിയാദ്, അൽഖസീം പ്രവിശ്യകളിലേക്കും കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗങ്ങളിലേക്കും ശൈത്യം വ്യാപിക്കാനിടയുണ്ട്. ഇവിടങ്ങളിൽ താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പതു ഡിഗ്രി വരെയായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിൽ കുറവ് വരുന്നതോടെ മഞ്ഞു വീഴ്ച കൂടുതൽ ശക്തമാകും. തബൂക്കിലെ അൽലൗസ് മലനിരകളിൽ ചൊവ്വാഴ്ച രാത്രി മുതൽ മഞ്ഞുവീഴ്ച വീണ്ടും ശക്തമായി. ഡിസംബർ 25 മുതലാണ് ഇവിടെ മഞ്ഞു വീഴ്ച ആരംഭിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് രാപ്പകൽ വ്യത്യാസമില്ലാതെ മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകൾ കാണാനായി തബൂക്കിലെത്തുന്നത്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News