ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശക എണ്ണം വർധിച്ചു; സൗദിയിൽ ചെലവഴിച്ചത് 18,500 കോടി റിയാൽ

കഴിഞ്ഞ വർഷം മാത്രം 9.3 കോടി പേർ സൗദിയിലെ ടൂറിസം കേന്ദ്രത്തിലെത്തി.

Update: 2023-04-28 19:51 GMT
Advertising

റിയാദ്: കഴിഞ്ഞ വർഷം സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെത്തിയ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഒമ്പതര കോടിയായി ഉയർന്നു. ഉംറ, ടൂറിസം, സന്ദർശക വിസകളുപയോഗിച്ചാണ് വിദേശികൾ സൗദിയിലെത്തുന്നത്. സൗദി ടൂറിസം അതോറിറ്റിയുടേതാണ് കണക്കുകൾ. പതിനെട്ടായിരത്തി അഞ്ഞൂറ് കോടി റിയാലാണ് സന്ദർശകർ കഴിഞ്ഞ വർഷം സൗദിയിൽ ചിലവഴിച്ചത്.

വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം കുറഞ്ഞ കാലയളവിനുള്ളിൽ സൗദിയിൽ ടൂറിസം മേഖലയിൽ സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിദേശികൾക്ക് വേഗത്തിൽ സൗദിയിലെത്താനുള്ള സാഹചര്യം ഒരുക്കിയതാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം മാത്രം 9.3 കോടി പേർ സൗദിയിലെ ടൂറിസം കേന്ദ്രത്തിലെത്തി.

സന്ദർശക വിസകളിലെത്തിയവരും ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരും ഇതിൽ ഉൾപ്പെടും. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം 18,500 കോടിയിലേറെ റിയാൽ സൗദിയിൽ ചെലവഴിച്ചു. ഇന്ത്യയടക്കം ലോകമെമ്പാടും 80 ലധികം പ്രൊമോഷണനൽ പര്യടനങ്ങൾ ടൂറിസം അതോറിറ്റി നടത്തിയിരുന്നു.

മുൻനിര ട്രാവൽ, ടൂറിസം കമ്പനികളുമായും സ്ഥാപനങ്ങളുമായും 500 ലേറെ കരാറുകൾ ഒപ്പുവെക്കുകയും ചെയ്തു. ലോകത്തെങ്ങുമായി 5,000 ലേറെ പങ്കാളികൾ ടൂറിസം അതോറിറ്റിക്കുണ്ട്. സമീപ കാലത്ത് ആരംഭിച്ച ഏകീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ നുസുക് വിദേശങ്ങളിൽ നിന്നും ഉപയോഗിക്കാൻ കഴിയുന്നത് തീർഥാടകർക്ക് ഗുണമായിരുന്നു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News