KMCCയും സ്‌പോണ്‍സറും സൗകര്യങ്ങളൊരുക്കി; വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയെ നാട്ടിലേക്ക് അയച്ചു

ഏഴു മാസം മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് വെച്ചാണ് ശിഹാബുദ്ദീന്‍ സ്‌ട്രോക്കും ഒപ്പം കാര്‍ഡിയക് അറസ്റ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായത്

Update: 2022-08-03 19:05 GMT
Editor : abs | By : Web Desk
Advertising

സൗദി അറേബ്യ: സൗദിയിലെ ദമ്മാമില്‍ ഏഴു മാസമായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിയെ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സറുടെ സഹകരണത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. താമസ സ്ഥലത്ത് നിന്നും സ്‌ട്രോക്കും ഒപ്പം കാര്‍ഡിയക് അറസ്റ്റും സംഭവിച്ച ആറ്റിങ്ങല്‍ ആലംകോട് സ്വദേശി ശിഹാബുദ്ദീന്‍ ഹംസയെയാണ് വെന്റിലേറ്റര്‍ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയത്.

ഏഴു മാസം മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് വെച്ചാണ് ശിഹാബുദ്ദീന്‍ സ്‌ട്രോക്കും ഒപ്പം കാര്‍ഡിയക് അറസ്റ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് ആശുപത്രിയിലായത്. ബോധം നഷ്ടപ്പെട്ട ശിഹാബുദ്ധീന്‍ അന്ന് മുതല്‍ ദമ്മാം അല്‍മന ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ കഴിഞ്ഞു വരികയായിരുന്നു.

പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് യാത്ര ഒരുക്കിയത്. സ്‌പോണ്‍സറുടെ ഭാഗത്ത് നിന്നുണ്ടായ സഹായം നടപടികള്‍ വേഗത്തിലാക്കി. നാട്ടില്‍ നിന്നും ജനപ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും നടപടികള്‍ പൂര്‍്ത്തിയാക്കുന്നതിന് സഹായവുമായെത്തി. ദമ്മാമില്‍ നിന്നും ശ്രീലങ്കന്‍ എയല്‍ലൈന്‍സില്‍ യാത്ര തിരിച്ച ശിഹാബുദ്ധീനെ നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News