സൗദിയിൽ ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ്‌ മരിച്ചത്.

Update: 2022-10-07 08:31 GMT

റിയാദ്: സൗദി അറേബ്യയിൽ ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അൽറാസിലെ നബ്ഹാനിയയിൽ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ്‌ മരിച്ചത്.

അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. കുട്ടികൾക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും, അവരുടെ കടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹുറൈമലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബസമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.

പരിക്കേറ്റവർ രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരതരമല്ലെന്നാണ് പ്രാഥമിക വിവരം. അൽറാസ് കെ.എം.സി.സി പ്രവർത്തകർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News