നിലമ്പൂരിലെ യു ഡി എഫ് വിജയം പിണറായിസത്തിനെതിരെയുള്ള ജനരോഷം: അൽഹസ്സ ഒ ഐ സി സി

Update: 2025-06-24 17:40 GMT
Editor : razinabdulazeez | By : Web Desk

അൽഹസ്സ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗകത്തിൻ്റെ മിന്നും വിജയം കഴിഞ്ഞ 9 വർഷത്തെ ഇടത് ദുർഭരണത്തിനെതിരെയും, കുടുംബാധിപത്യവും, ഏകാധിപത്യവും നിറഞ്ഞ പിണറായിസത്തിനെതിരെയുള്ള ജനരോഷത്തിൻ്റെ പ്രതിഫലനമാണെന്ന് അൽ ഹസ്സ ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. നിലമ്പൂർ യു ഡി എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ. ആക്ടിങ് പ്രസിഡൻ്റ് റഫീഖ് വയനാടിന്‍റെ അദ്ധ്യക്ഷതയിൽ ദമ്മാം റീജ്യണൽ വൈസ് പ്രസിഡൻ്റ് ശാഫി കുദിർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

പ്രവർത്തകർ കേക്ക് മുറിച്ചും പായസവിതരണം നടത്തിയും ആഘോഷം പങ്കിട്ടു. വൈസ് പ്രസിഡന്റ് നവാസ് കൊല്ലം, അർഷദ് ദശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, ലിജു വർഗീസ്, മൊയ്തു അടാടി, അഫ്സൽ മേലേതിൽ എന്നിവർ സംസാരിച്ചു. അഷ്റഫ് സിൽക്ക് സിറ്റി, മുരളീധരൻ ചെങ്ങന്നൂർ, സബാസ്റ്റ്യൻ സനയ്യ, ബാബു സനയ്യ, വിനു ജോർജ്,ഷിബു, ഷൂകേക്ക്,റിജോ ഉലഹന്നാൻ, സമീർ ഡിപ്ലോമാറ്റ്, ബെനറ്റ് സനയ്യ, അനിരുദ്ധൻ കായംകുളം, തമ്പി കൊല്ലം, നവാസ് നജ, ജിബിൻ, ഫാറൂഖ് വച്ചാക്കൽ, ശംസു കൊല്ലം, പ്രവീൺ സനയ്യ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News