തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേഷൻ വരുന്നു

സാങ്കേതികപ്രശ്‌നങ്ങൾ അടുത്തയാഴ്ചയോടെ തീർന്നേക്കും

Update: 2021-07-29 20:00 GMT
Editor : Shaheer | By : Web Desk
Advertising

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽനാ ആപ്ലിക്കേഷനിലെ സെർവർ അപ്‌ഡേഷൻ പൂർത്തിയാകുന്നതായി റിപ്പോർട്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നിരവധി പ്രവാസികൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനായിരുന്നില്ല. പ്രശ്‌നം അടുത്തയാഴ്ചയോടെ പരിഹരിക്കുമെന്നാണ് സൂചന.

സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനാണ് തവക്കൽനാ. ഈ ആപ്ലിക്കേഷനിലാണ് സൗദി പ്രവാസികളുടെ വാക്‌സിനേഷൻ വിവരം കയറ്റേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-പോർട്ടൽ വഴിയാണ് വാക്‌സിനേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഇത് മന്ത്രാലയം അംഗീകരിച്ചാൽ മണിക്കൂറുകൾക്കകം തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേറ്റാകും. എന്നാൽ മൂന്നു തവണ സമർപ്പിച്ചിട്ടും പലരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നിരസിക്കപ്പെട്ടു. അടുത്ത തവണ ശ്രമിച്ചപ്പോഴെല്ലാം ബ്ലോക്കായെന്ന സന്ദേശമാണ് ലഭിക്കുന്നത്.

ഇതോടെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ട്വിറ്ററിലും ടെലഫോണിലും പരാതികളെത്തി. ഇതേ തുടർന്ന് തവക്കൽനായിലെ സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചു വരുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു. അടുത്തയാഴ്ചയോടെ ഇതിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലോക്കായവർക്ക് ഇനിയും അപേക്ഷ നൽകണമെങ്കിൽ ആപ്ലിക്കേഷനിൽ പരിഹാരമുണ്ടാകണം. നേരത്തെ ഇ-പോർട്ടലിൽ നൽകുന്ന അപേക്ഷക്ക് മണിക്കൂറുകൾക്കകം മറുപടി ലഭിച്ചിരുന്നു. നിലവിൽ പലർക്കും രണ്ട് ദിവസം കഴിഞ്ഞാണ് മറുപടി സന്ദേശം ലഭിക്കുന്നത്. ഇവരുടെ തവക്കൽനായിൽ വാക്‌സിനേഷൻ സ്വീകരിച്ചെന്ന അപ്രൂവൽ മെസേജും വരുന്നുണ്ട്. സാങ്കേതികതടസ്സം നീങ്ങിയാൽ പ്രവാസികൾക്ക് വീണ്ടും അപേക്ഷ നൽകാനാകുമെന്നാണ് സാമൂഹ്യ പ്രവർത്തകർ നൽകുന്ന വിവരം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News