റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി ബാലിക മരിച്ചു
അപകടത്തിൽ മാതാവിനും പരിക്കേറ്റു
Update: 2022-09-14 18:16 GMT
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ നാലുവയസ്സുകാരി വാഹനമിടിച്ചു മരിച്ചു. പാലക്കാട് തെക്കുമുറി സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാവിനും പരിക്കേറ്റിട്ടുണ്ട്. രണ്ട് മാസം മുമ്പ് സന്ദർശന വിസയിലെത്തിയതായിരുന്നു ഇവർ.
കുട്ടിയുടെ മൃതദേഹം ഇന്ന് മഗിരിബ് നമസ്‌ക്കാരത്തിന് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ ഖബറടക്കി. ജിദ്ദ കെഎംസിസി വെൽഫയർ വിങാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.