വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങലിന് ജിദ്ദയിൽ സ്വീകരണം
Update: 2025-02-16 13:03 GMT
ജിദ്ദ: വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങലിന് ജിദ്ദയിൽ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. കെഎംസിസി ഓഫീസിൽ നൽകിയ ചടങ്ങിൽ പ്രസിഡന്റ് അബൂബക്കർ അരിമ്പ അധ്യക്ഷത വഹിച്ചു. എ.കെ. ബാവ, സാബിൽ മമ്പാട്, ഷൗക്കത്ത് നാറക്കോടൻ, കെ.കെ. മുഹമ്മദ്, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റസാഖ് പുൽപ്പറ്റ, റഹ്‌മത്ത്അലി എരഞ്ഞിക്കൽ, ആസിഫ് കുറുപ്പത്ത് എന്നിവർ സംസാരിച്ചു. വി.പി. മുസ്തഫ സ്വാഗതവും വി.പി. അബ്ദുറഹ്‌മാൻ വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.