ഗൾഫ് സഹകരണ കൗൺസിൽ വിളിച്ച യമൻ സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹൂത്തി വിമതർ

ഈ മാസം 29 മുതൽ ഏപ്രിൽ ഏഴുവരെ റിയാദിലെ ജി.സി.സി ആസ്ഥാനത്ത് വച്ചാണ് ചർച്ച നിശ്ചയിച്ചിരുന്നത്

Update: 2022-03-19 16:56 GMT
Advertising

യമൻ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഗൾഫ് സഹകരണ കൗൺസിൽ വിളിച്ചു ചേർക്കുന്ന സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് യമനിലെ ഹൂത്തി വിമതർ. ഈ മാസം അവസാനത്തിൽ റിയാദിൽ വിളിച്ചു ചേർത്ത ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹൂത്തികൾ അറിയിക്കുകയായിരുന്നു. യമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗൾഫ് സഹകരണ കൗൺസിൽ യോഗം നിശ്ചയിച്ചത്. ഈ മാസം 29 മുതൽ ഏപ്രിൽ ഏഴുവരെ റിയാദിലെ ജി.സി.സി ആസ്ഥാനത്ത് വച്ചാണ് ചർച്ച നിശ്ചയിച്ചിരുന്നത്. യമൻ സംഘർഷത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് വിളിച്ച ചേർക്കുന്ന യോഗത്തിലേക്ക് ഹൂത്തി വിമതർ ഉൾപ്പെടെയുള്ള യമനിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചതായി ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റാഥ് അറിയിച്ചിരുന്നു. എന്നാൽ ചർച്ചയിൽ നിന്ന് ഹൂത്തി വിമതർ പിന്മാറുകയായിരുന്നു. എന്നാൽ ഇവരുടെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചതായിരുന്നുവെന്ന് യമൻ സർക്കാർ പ്രതികരിച്ചു.

വെടിനിർത്തൽ അംഗീകരിച്ച് മുന്നോട്ട് പോകുക. യു.എൻ മേൽനോട്ടത്തിൽ സമാധാന ചർച്ചകൾ തുടരുക, ഭരണഘടനയനുസരിച്ച് യെമനിലെ സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, യമൻ ജനതയുടെ ദുരിതമകറ്റുക, സുരക്ഷയും സമാധാനവും സ്ഥിരതയും വീണ്ടെടുക്കുക തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് ചർച്ച സംഘടപ്പിച്ചിരിക്കുന്നത്.

Yemen Houthi rebels say will not attend peace talks with Gulf Cooperation Council

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News