തുർക്കിയിയും സിറിയയിലും രക്ഷാദൗത്യം പ്രഖ്യാപിച്ച് യു എ ഇ ; ആദ്യവിമാനം തുർക്കിയിലേക്ക് പുറപ്പെട്ടു

‘ഗാലന്റ് നൈറ്റ് ടു’ എന്ന് പേരിട്ട ദൗത്യത്തിന് യു എ ഇ പ്രതിരോധ മന്ത്രാലയമാണ് നേതൃത്വം നൽകുക

Update: 2023-02-06 18:51 GMT

ദുബൈ:ഭൂകമ്പം തകർത്ത തുർക്കിയിയും സിറിയയിലും യു.എ.ഇ പ്രത്യേക രക്ഷാദൗത്യം പ്രഖ്യാപിച്ചു. യു എ ഇ പ്രസിഡന്റാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. 'ഗാലന്റ് നൈറ്റ് ടു' എന്ന് പേരിട്ട ദൗത്യത്തിന് യു എ ഇ പ്രതിരോധ മന്ത്രാലയമാണ് നേതൃത്വം നൽകുക. രക്ഷാസംഘവുമായി ആദ്യവിമാനം തുർക്കിയിലേക്ക് തിരിച്ചു.

ഭൂകമ്പം തകർത്ത മേഖലയിലേക്ക് യു എ ഇയുടെ ആദ്യ ദൗത്യസംഘത്തെ വഹിച്ചുള്ള വിമാനം അബൂദബിയിൽ നിന്ന് തെക്കൻ തുർക്കിയിലെ അദാനയിലേക്ക് പുറപ്പെട്ടു. സെർച്ച് ആൻഡ് റെസ്ക്യൂ ടീം, മെഡിക്കൽ സംഘം എന്നിവർ ടീമിലുണ്ട്. മെഡിക്കൾ സംഘം ഫീൽഡ് ആശുപത്രികൾ ഒരുക്കും, രക്ഷാ സേന എആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തും.

Advertising
Advertising

തുർക്കി, സിറിയ പ്രസിഡന്‍റുമാരുമായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ സംസാരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച ശൈഖ് മുഹമ്മദ് പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. സിറിയ, തുർക്കി ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യു എ ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്റ് എന്നിവ സംയുക്തമായാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുക. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News