പനി ബാധിച്ച് മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു
പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ-അസ്‌ന ദമ്പതികളുടെ മകൻ ഫൈസാൻ (8) ആണ് മരിച്ചത്
Update: 2026-01-17 19:01 GMT
അബൂദബി: പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു. ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ-അസ്‌ന ദമ്പതികളുടെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്.
പനി ബാധിച്ച് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10.30 ഓടെ പെരുമ്പാവൂർ വട്ടക്കാട്ടുപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സയാൻ സഹോദരൻ ആണ്.