ഇസ്രായേൽ പ്രസിഡന്റുമായി മോദിയുടെ കൂടിക്കാഴ്‌ച: ഫലസ്‌തീൻ-ഇസ്രായേൽ സംഘർഷം ചർച്ചയായി

ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി

Update: 2023-12-01 16:03 GMT
Editor : banuisahak | By : Web Desk

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും ദുബൈയിൽ കൂടിക്കാഴ്ച നടത്തി. കോപ് 28 ആഗോള ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഫലസ്തീൻ-ഇസ്രായേൽ സംഘർഷവും ചർച്ചയായി. ദ്വിരാഷ്ട്ര പരിഹാരം എന്നതിനാണ് ഇന്ത്യയുടെ ഊന്നലെന്ന് മോദി പറഞ്ഞു.

ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. ആക്രമണത്തിന്റെ ഇരകൾക്ക് മാനുഷിക സഹായമെത്തിക്കാൻ സുരക്ഷിതമായ വഴിയൊരുക്കണമെന്നും മോദി പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News