പ്രസവം സിസേറിയനാണോ; മുലപ്പാല്‍ കുഞ്ഞിന് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് പഠനം

Update: 2018-05-27 02:41 GMT
പ്രസവം സിസേറിയനാണോ; മുലപ്പാല്‍ കുഞ്ഞിന് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് പഠനം
Advertising

മൂന്നുമുതല്‍ നാലു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടുന്ന 650 അമ്മമാരുടെ മുലപ്പാല്‍ പരിശോധിച്ചാണ്

സിസേറിയന്‍ വഴി ജന്മം നല്‍കിയ അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങളില്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നുവെന്ന് പഠനം. ന്യൂസിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗവേഷകരുടെ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഓക്‍ലാന്‍റ് സര്‍വകലാശാലയിലെ ലിഗ്ഗിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതിനായി 650 അമ്മമാരുടെ മുലപ്പാലിന്റെ സാമ്പിളുകളാണ് ശേഖരിച്ചത്. നാലുമാസംവരെ പ്രായമുള്ള മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്.

മാനസികസമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍റ്റിസോള്‍ എന്ന ഹോര്‍മോണിന്റെ സാന്നിധ്യം സിസേറിയന്‍ കഴിഞ്ഞ അമ്മമാരുടെ മുലപ്പാലില്‍ കൂടുതലാണെന്ന് പഠനം കണ്ടെത്തി. പങ്കാളി കൂടെയില്ലാത്ത ന്യൂബോണ്‍ അമ്മമാരുടെ മുലപ്പാലിലും ഈ ഹോര്‍മോണിന്റെ സാന്നിധ്യം കൂടുതല്‍ കാണുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

കുട്ടികളുടെ മൂഡിനെയും വളര്‍ച്ചയെയും സ്വാധിനിക്കാന്‍ കഴിവുള്ള ഹോര്‍മോണ്‍ ആണ് കോര്‍റ്റിസോള്‍ എന്ന് പറയുന്നു ഗവേഷകയായ ശിഖ പുന്ദിര്‍. കുട്ടികളുടെ ഭാവിയിലെ സ്വാഭാവത്തെ ഈ ഹോര്‍മോണിന്റെ അളവിലുള്ള വ്യത്യാസം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്ക് ലഭിക്കേണ്ട പോഷകസമൃദ്ധവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമായ ആഹാരമാണ് മുലപ്പാല്‍. എന്നാല്‍ മുലപ്പാലിന്‍റെ കോര്‍റ്റിസോളിന്റെ അളവ് എങ്ങനെയാണ് കുട്ടികളുടെ വളര്‍ച്ചയെയും വികാസത്തെയും ബാധിക്കുകയെന്നതില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News