നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ കണ്ടെത്തല്‍

Update: 2018-05-29 17:26 GMT
Editor : Ubaid
നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ കണ്ടെത്തല്‍
Advertising

തലച്ചേറ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൃത്രിമ കൈകളുടെ സഹായത്തോടെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമം നേരത്തെ വിജയിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രയാസം നേരിട്ടിരുന്നു

നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. നട്ടെല്ല് തകര്‍ന്ന കുരങ്ങന്‍മാരില്‍ തലച്ചോറിലെ സിഗ്നലുകള്‍ ഡീകോഡ് ചെയ്ത് ചലനശേഷി വീണ്ടെടുക്കാന്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും വിജയിച്ചു.

തലച്ചേറ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൃത്രിമ കൈകളുടെ സഹായത്തോടെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമം നേരത്തെ വിജയിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രയാസം നേരിട്ടിരുന്നു. പുതിയ പരീക്ഷണം വിജയിച്ചതോടെ സ്വഭാവിക അവയവങ്ങളുടെ ചലനശേഷി വീണ്ടെടുക്കാനാകും. കന്പ്യൂട്ടറുകളുടെ സഹായത്തോടെ തലച്ചോറിന്റെ സിഗ്നലുകള്‍ ഡികോഡ് ചെയ്ത് നട്ടെല്ലുകളുടെ എല്ലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് പുതിയ സാങ്കേതികവിദ്യ. ഡികോഡ് ചെയ്ത സിഗ്നലുകള്‍ സ്വീകരിക്കാന്‍ പ്രത്യേകഉപകരണം ശരീരത്തില്‍ ഘടിപ്പിക്കും. ഇതോടെ നട്ടെല്ല് തകര്‍ച്ചയോടെ തലച്ചോറുമായി നഷ്ടപ്പെട്ട ബന്ധം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയും. തലച്ചോറില്‍ നിന്ന് സിഗ്നല്‍ സ്വീകരിക്കാനും ഡീകോഡ് ചെയ്യാനുമുള്ള കംപ്യൂട്ടര്‍ സംവിധാനം ആളുകള്‍ക്ക് കൂടെകൊണ്ടുനടക്കാന്‍ കഴിയില്ല എന്നതാണ് നിലവിലുള്ള പ്രയാസം. ഇത് ഒഴിവാക്കി നിര്‍ത്തിയാല്‍ പരീക്ഷണം പൂര്‍ണവിജയമാണ്. ഒപ്പം കൊണ്ട് നടക്കാവുന്ന ഡീകോഡഡ് സംവിധാനം സജ്ജമാക്കാന്‍ കഴിയുന്നതോടെ ഈ പ്രയാസം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ഇതോടെ നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥക്ക് പൂര്‍ണമായും വിരാമം ഇടാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News