ഡോക്ടര്‍ അകത്തുണ്ട്; ഈ ഫെയ്സ്‍ബുക്ക് പേജില്‍

കാലികമായ വിഷയങ്ങളെ അധികരിച്ച്, ലളിതമായ ഭാഷയിലുള്ള ആരോഗ്യ ലേഖനങ്ങള്‍, ലളിതമായ ഭാഷയില്‍ ഒരുപറ്റം ഡോക്ടര്‍മാര്‍തന്നെ സാധാരണക്കാര്‍ക്കായി പങ്കുവെക്കുകയാണ് ഇന്‍ഫോക്ലിനിക് എന്ന ഫെയ്സ്‍ബുക്ക് പേജിലൂടെ. 

Update: 2018-06-30 01:20 GMT
Advertising

ഒരുപാട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് ആരോഗ്യമേഖലയില്‍. സോഷ്യല്‍മീഡിയയില്‍ ഈ പ്രചാരണങ്ങള്‍ക്കാകട്ടെ വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. ഇതിന് അവസാനം കുറിക്കാനായി കേരളത്തിലെ സാമൂഹ്യപ്രതിബദ്ധരായ കുറച്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് രൂപം നല്കിയതാണ് ഇന്‍ഫോക്ലിനിക് എന്ന ഫേസ്‍ബുക്ക് പേജ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അറിവുകളുമെല്ലാം ഇതിലൂടെ പങ്കുവെയ്ക്കുന്നു.

ശാസ്ത്രീയമായ അറിവുകള്‍ ലളിതമായ ഭാഷയില്‍ ഒരുപറ്റം ഡോക്ടര്‍മാര്‍തന്നെ സാധാരണക്കാര്‍ക്കായി പങ്കുവെക്കുകയാണ് ഈ ഫെയ്സ്‍ബുക്ക് പേജിലൂടെ. കാലികമായ വിഷയങ്ങളെ അധികരിച്ച്, ലളിതമായ ഭാഷയിലുള്ള ആരോഗ്യ ലേഖനങ്ങളാണ് ഈ പേജിന്റെ പ്രത്യേകത.

2016ല്‍ ഡിഫ്ത്തീരിയക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഇന്‍ഫോക്ലിനിക്കെന്ന പേജിന് രൂപം നല്‍കിയത്. കാലിക പ്രസക്തമായ, അതാത് സമയങ്ങളി‍ല്‍ ചര്‍ച്ചയാവുന്ന വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് ഈ പേജില്‍ കാണാന്‍ കഴിയുക. ഒരാള്‍ എഴുതുന്ന ലേഖനം നിരവധി ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും ശേഷം പ്രസിദ്ധീകരിക്കും. അറുപതിനായിരത്തോളം ഫോളോവേസാണ് പേജിനുള്ളത്.

മുൻപ് നേരിട്ടിട്ടില്ലാത്തതും തികച്ചും അപ്രതീക്ഷിതവുമായ ഒരു വെല്ലുവിളിയിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞദിവസങ്ങളിൽ...

Posted by Info Clinic on Friday, June 8, 2018

ഇന്‍ഫോ ക്ലിനിക്കില്‍ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 31 ആയി ഉയര്‍ന്നു . തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. പുരുഷോത്തമനാണ് ഏറ്റവും മുതിര്‍ന്ന ആള്‍. ലേഖനങ്ങള്‍ക്കും അറിവുകള്‍ക്കും പേജില്‍ ചിത്രങ്ങള്‍ വരച്ച് ആര്‍ട്ടിസ്റ്റായ അഭിലാഷും ഡോക്ടര്‍മാര്‍ക്കൊപ്പം ഇന്‍ഫോ ക്ലിനിക്ക് ഓഫ് ഇന്ത്യ ഗ്രൂപ്പിലുണ്ട്.

Tags:    

Similar News