ഈ അഞ്ച് ഭക്ഷണങ്ങള്‍ കരളിന്റെ കാവല്‍ക്കാരാണ്

ചിട്ടയോടെയുള്ള ഭക്ഷണം ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. കരളിനെ കാക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.

Update: 2018-09-20 07:34 GMT

ഇന്നത്തെ കാലത്ത് കരള്‍ രോഗങ്ങള്‍ ഒരു പുതിയ കാര്യമല്ല. മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണരീതിയുമെല്ലാം കരളിന്റെ ആരോഗ്യത്തിന് കത്തിവയ്ക്കുന്നുണ്ട്. ചിട്ടയോടെയുള്ള ഭക്ഷണം ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. കരളിനെ കാക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.

1.കശുവണ്ടി പരിപ്പ്

കശുവണ്ടി പരിപ്പ് പോലുള്ള ഭക്ഷണസാധനങ്ങള്‍ വിറ്റാമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ്. ഇവ കരള്‍ രോഗങ്ങളെ തടയും.

2.ഗ്രീന്‍ ടീ

ദിവസവും ഗ്രീന്‍ ടീ കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ജപ്പാനില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കരളിനെ ശുദ്ധീകരിക്കുന്നു.

Advertising
Advertising

3. കാപ്പി

കാപ്പിയും കരളിന് നല്ലതാണ്. മാത്രമല്ല ക്യാന്‍സറിനെയും കരള്‍വീക്കത്തെയും പ്രതിരോധിക്കുന്നു.

4.ബെറി പഴങ്ങള്‍

ബെറി വര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു

5.മാംസളമായ മീനുകള്‍

മാംസളമായ മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരളിന് നല്ലതാണ്. മാത്രമല്ല ദഹന സംബന്ധിയായ പ്രശ്നങ്ങളെയും ഹൃദ്രോഗ സാധ്യതകളെയും കുറയ്ക്കുന്നു.

Tags:    

Similar News