കുട്ടികളിലെ അലര്‍ജി അവഗണിക്കരുത്
മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്.
കുട്ടികളിലെ അലര്‍ജി തുടക്കത്തിലേ അവഗണിക്കാതെ വേണ്ട ചികിത്സയ നല്‍കിയാല്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാനാകും. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. കളിച്ചു നടക്കേണ്ട പ്രായത്തില്‍ അലര്‍ജി മൂലമുള്ള അസുഖങ്ങള്‍ തുടരെ വരുന്നത് കുട്ടികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുക.
കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ അതേക്കുറിച്ച് ചിന്തിക്കില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു ശ്രദ്ധ നല്ലതാണ്. വീടും കിടപ്പുമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ കിടക്ക, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറുകള്‍ നല്ലതാണ്. എന്നാല്‍ ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ഉപയോഗിക്കുന്ന പുതപ്പും തലയിണ കവറുമെല്ലാം ചൂടുവെള്ളത്തില്‍ അലക്കണം.
മുറിക്കകത്ത് അലസമായി വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും വലിച്ചിടുന്നതിന് പകരം മടക്കിഎടുത്ത് വെക്കണം. അലര്‍ജി പ്രശ്‌നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതി ലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്.
നായ്, പൂച്ച, വളര്‍ത്തുപക്ഷികള്‍ തുടങ്ങി വീടുകളില്‍ അരുമയായി വളര്‍ത്തുന്ന മൃഗങ്ങള്‍ പലപ്പോഴും കുട്ടികളില്‍ അലര്‍ജിക്കിടയാക്കും. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം. കൊയ്‌തെടുത്ത നെല്ല് വീട്ടില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ചില കുട്ടികള്‍ക്ക് അലര്‍ജിക്കിടയാക്കും. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാകെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്.
ये à¤à¥€ पà¥�ें- മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം
അലര്‍ജിയുടെ കാര്യത്തില്‍ ചികിത്സയോടൊപ്പം തന്ന മുന്‍കരുതലിനും പ്രാധാന്യമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാകുന്ന വസ്തുക്കള്‍ പരമാവധി ഒഴിവാക്കുകയും അകറ്റി നിര്‍ത്തുക. അലര്‍ജിയെ അകറ്റാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം
* വീടിനുള്ളില്‍ പുകവലി പാടില്ല. രൂക്ഷമായ ഗന്ധങ്ങള്‍, അടുക്കളയില്‍ നിന്നുള്ള പുക എന്നിവ അലര്‍ജിക്കിടയാക്കും.
* കൊതുകുതിരിയും ചന്ദനത്തിരിയും കത്തിക്കരുത്.
* ടാല്‍കം പൗഡര്‍, സ്‌പ്രേ തുടങ്ങിയവ ചിലപ്പോള്‍ കുട്ടികളില്‍ അലര്‍ജിക്കിടയാക്കാറുണ്ട്.
* മൃഗങ്ങളുടേയും പക്ഷികളുടേയും സാമീപ്യം കുറക്കുക, വളര്‍ത്തു മൃഗങ്ങളെ വീടിനകത്തു നിന്ന് ഒഴിവാക്കുക.
* കുഞ്ഞുങ്ങളുടെ മുറിയില്‍ കമ്പിളി പുതപ്പ്, കാര്‍പെറ്റുകള്‍ എന്നിവ ഉപയോഗിക്കരുത്. പഞ്ഞിമെത്ത, പഞ്ഞി കൂടുതലായ തലയിണകള്‍ ഒഴിവാക്കുക. ടെഡി ബിയര്‍ പോലുള്ള സോഫ്റ്റ് ടോയ്‌സും ചില കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കും.
* അക്വേഷ്യ പോലെ ഏതെങ്കിലും മരത്തിന്റേയോ ചെടിയുടേയോ പൂമ്പൊടി ശല്യമാകുന്നുവെങ്കില്‍ അത് പരിസരത്തു നിന്നു മാറ്റുക.