കുഴിനഖം മാറാന്‍

നഖത്തിലെ പൂപ്പല്‍ബാധയ്ക്ക് എതിരെ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി ഫലപ്രദമായ ചികിത്സകളുണ്ട്. അവയെ കുറിച്ച് അറിയാം

Update: 2019-12-07 13:54 GMT

നഖങ്ങള്‍ക്ക് ചുറ്റും ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കമാണ് കുഴിനഖത്തിന് കാരണം. തുടര്‍ച്ചയായി നനവില്‍ ജോലിയെടുക്കുന്നവര്‍ക്കും പ്രതിരോധ ശേഷി പലകാരണങ്ങളാല്‍ കുറഞ്ഞവരിലുമാണ് പെട്ടെന്ന് കുഴിനഖം വരാറ്. കുഴിനഖം വരുന്നതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും.

നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും കരള്‍രോഗം പോലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുതാണ്. അതുകൊണ്ട് മരുന്നുകളുടെ ഉപയോഗം ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ പാടുള്ളൂ. അല്ലാതെ, നഖത്തിലെ പൂപ്പല്‍ബാധയ്ക്ക് എതിരെ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി ഫലപ്രദമായ ചികിത്സകളുണ്ട്. അവയെ കുറിച്ച് അറിയാം

Advertising
Advertising

വിനാഗിരി

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് പൂപ്പല്‍ബാധയുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവയ്ച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക. ഇതിന് ശേഷം പൂപ്പല്‍ബാധയുള്ള വിരലുകള്‍ നന്നായി തുടച്ച് വിറ്റാമിന്‍ ഇ പുരുട്ടുന്നത് പൂപ്പല്‍ബാധ ഭേദമാവാന്‍ സഹായിക്കും.

ये भी पà¥�ें- ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍

വിക്‌സ്

തലവേദനക്ക് മാത്രമല്ല കുഴിനഖത്തിനും വിക്‌സ് ഉപയോഗിക്കാം. വിക്‌സ് പൂപ്പല്‍ബാധയ്ക്ക് എതിരെ നന്നായി പ്രവര്‍ത്തിക്കും. പൂപ്പല്‍ബാധയുള്ള വിരലില്‍ വിക്‌സ് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ബാന്‍ഡ് എയ്ഡും ഉപയോഗിച്ചാല്‍ ദീര്‍ഘസമയം വിക്‌സ് വിരലിലുണ്ടാകുമെന്ന് ഉറപ്പിക്കാം. ദിവസവും രാവിലെയും രാത്രിയും ഇത് ഉപയോഗിക്കാം.

ഉപ്പുവെള്ളം

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക.

കടലിന് സമീപത്ത് താമസിക്കുന്നവര്‍ കാലുകള്‍ കടല്‍വെള്ളത്തില്‍ മുക്കിവയ്ക്കുക. ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന് കഴിയും.

വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.

Tags:    

Similar News