നവജാത ശിശുക്കളിലെ ഈ പരിശോധനകള്‍ അറിയാതെ പോകരുത്..

അമ്മയും കുഞ്ഞുങ്ങള്‍ക്കായുള്ള കോഴിക്കോട് ഗവ. ഐഎംസിഎച്ചിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ദാസ് നായര്‍ കെ സംസാരിക്കുന്നു

Update: 2019-12-15 12:12 GMT

ശിശുമരണം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മാത്രമല്ല നവജാത ശിശു -മാതൃ സംരക്ഷണത്തില്‍ കേരളം ഒരുപാട് മുന്നിലാണ് താനും. എന്നാല്‍ ആധുനിക ചികിത്സാ രംഗത്ത് മുന്നേറുമ്പോള്‍ തന്നെ സംസ്ഥാനത്ത് ഉണ്ടാകുന്ന ശിശുമരണ നിരക്ക് കുത്തനെ ഇനിയും കുറയ്ക്കേണ്ടതായുണ്ട്.

ചികിത്സ പോലെ പ്രധാനമാണ് നേരത്തെ അസുഖം കണ്ടെത്തലും. ഇതിനായി നവജാത ശിശുക്കളുടെ സ്ക്രീനിങ് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഹൃദയ പരിശോധന, കേള്‍വി ടെസ്റ്റ് തുടങ്ങി നിരവധി സ്ക്രീനിങ്ങുകള്‍ സൌജന്യമായി നടത്തുന്നുണ്ട്. ജനിച്ച് 24 മണിക്കൂറിനകം ചെയ്യേണ്ട സ്ക്രീനിങുകള്‍, 48 മണിക്കൂറിനകം ചെയ്യേണ്ടത്, ജനിച്ചയുടനെ പ്രത്യക്ഷത്തില്‍ കാണുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം നോക്കും. ചിലത് ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാവും. അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും.

Advertising
Advertising

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന് കാരണങ്ങള്‍ എന്തൊക്കെയാണ്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നേരത്തെ എന്തൊക്കെ ചെയ്യാം. ഭിന്നശേഷിക്കാരായവരുടെ പരിമിതികള്‍ എങ്ങിനെ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളില്‍ അമ്മയും കുഞ്ഞുങ്ങള്‍ക്കായുള്ള കോഴിക്കോട് ഗവ. ഐ.എം.സി.എച്ചിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ദാസ് നായര്‍ കെ സംസാരിക്കുന്നു.

തയ്യാറാക്കിയത്;

സഫീറ മഠത്തിലകത്ത്

കാമറ -മനേഷ് പെരുമണ്ണ

Full View

Similar News