ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും
ശരീരത്തിനാവശ്യമായ സോഡിയം നമുക്ക് ഉപ്പിലൂടെ ലഭിക്കും. എന്നാല്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടിയാല്‍ നിരവധി പ്രയാസങ്ങള്‍ക്കും അത് കാരണമാകും...
നമ്മുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് കറിയുപ്പ്. ഓരോ ദിവസവും ശരാശരി 15 മുതല്‍ 20 ഗ്രാം ഉപ്പ് നമ്മുടെ ശരീരത്തിലെത്തുന്നു. ശരീരത്തിന് ആവശ്യമായ പ്രധാന ധാതുവായ സോഡിയം നമുക്ക് ഉപ്പിലൂടെ ലഭിക്കുന്നുണ്ട്. എന്നാല്‍ ഉപ്പുകൂടിയാല്‍ അത് നിരവധി രോഗങ്ങള്‍ക്കുള്ള ക്ഷണക്കത്ത് കൂടിയായി മാറും.
കൂടിയ അളവില്‍ ഉപ്പുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് പലപ്പോഴും ദോഷകരമായ അളവില്‍ ഉപ്പിനെ ശരീരത്തിലെത്തിക്കുന്നത്. ബേക്കറി പലഹാരങ്ങള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നത് നന്നല്ല. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- മൂത്രത്തില്‍ കല്ലോ? ഒരാഴ്ച്ച പേരക്ക കഴിക്കൂ
ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടുതലാക്കുന്നു. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. ഉപ്പ് കഴിക്കുന്നത് അമിതമായാല്‍ വയറില്‍ അര്‍ബുദം വരാന്‍ പോലും സാധ്യതയുണ്ട്. വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ വിശപ്പ് കൂടും. ഇത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കും.
പ്രായമായവരില്‍ സോഡിയം കുറവ് വരുന്നത് കിഡ്‌നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നല്‍കുന്നത് പരിഹാരമല്ല. മാത്രമല്ല ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരിക്കലും ഉപ്പ് അമിതമായി കഴിക്കരുത്.
ये à¤à¥€ पà¥�ें- നോമോഫോബിയ അഥവാ ഫോണിനോട് ഒടുക്കത്തെ പ്രേമം
ഉപ്പിനെ നിലക്കു നിര്‍ത്താന്‍ ഇവ ശ്രദ്ധിക്കാം
*ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അധികം കഴിക്കരുത്.
* പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.
* വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക.
* നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.
* ഉപ്പ് വളരെ കുറച്ച് കഴിച്ച് ശീലിക്കുക.