രക്തസമ്മര്‍ദം കുറഞ്ഞാല്‍ എന്തു ചെയ്യണം?
രക്തസമ്മര്‍ദത്തിന് ചികിത്സയേക്കാള്‍ പ്രധാനം ഭക്ഷണത്തിലേയും മറ്റും നിയന്ത്രണങ്ങളാണ്...
നിശബ്ദകൊലയാളിയാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മര്‍ദ്ദമാണ് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. രക്തസമ്മര്‍ദ്ദം താഴാനുള്ള പ്രധാന കാരണങ്ങളും ചില പരിഹാര മാര്‍ഗ്ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ശരീരത്തില്‍ ജലാംശം കുറയുന്നത് രക്തസമ്മര്‍ദം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യമുള്ള വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ചും യാത്ര പോകുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദ്ദം കുറയാം.
തുടര്‍ച്ചയായ ക്ഷീണം, തലകറങ്ങി വീഴുക, ദാഹം, തലകറക്കം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഓക്‌സിജനേറ്റഡ് ബ്ലഡ് ശരീരത്തിന് ലഭിക്കാതെ വരുന്നതോടെ തലകറക്കം ഉണ്ടാകുന്നത് ലോ ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് സാധാരണമാണ്.
രക്തസമ്മര്‍ദത്തിന് ചികിത്സയേക്കാള്‍ പ്രധാനം ഭക്ഷണത്തിലേയും മറ്റും നിയന്ത്രണങ്ങളാണ്. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ഉപ്പ് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും, കഞ്ഞിവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കുടിക്കുന്നതും കൂടുതല്‍ ഉപ്പ് ശരീരത്തിലെത്തിക്കാനുള്ള എളുപ്പവഴികളാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രമേ ഉപ്പ് ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമുള്ളൂ.
ഇരട്ടിമധുരത്തിന്റെ വേരിന് ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കി ശരീരത്തെ സംരക്ഷിക്കാന്‍ ശേഷിയുണ്ട്. ഇരട്ടി മധുരം കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
ये à¤à¥€ पà¥�ें- ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തുളസി കൃത്യമായ പരിഹാരം കാണും. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറഞ്ഞെന്നു തോന്നിയാല്‍ അല്‍പം തുളസിയിട്ട ചായ കുടിക്കാം. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് കൃത്യമാക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജൂസും രക്തസമ്മര്‍ദം കുറഞ്ഞാല്‍ കഴിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും ഇവ സഹായിക്കും. രക്തസമ്മര്‍ദം കുറഞ്ഞാല്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിക്കുന്നതും ഗുണം ചെയ്യും.