ഹൃദയമിടിപ്പ് കൂടുതലാണോ?

ഹൃദയമിടിപ്പ് കൂടുന്നതിന് പിന്നില്‍ ഹൃദയാഘാതം മാത്രമാകണമെന്നില്ല. മറ്റു പല കാരങ്ങളും ഹൃദയത്തിന്റെ താളം തെറ്റിക്കാറുണ്ട്...

Update: 2020-01-19 07:36 GMT

മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ് മിനുറ്റില്‍ 60 മുതല്‍ 100 വരെയാണ്. ഇതില്‍ കൂടുതലായാല്‍ ടാകികാര്‍ഡിയ(Tachycardia) എന്ന അല്‍പം ഗൗരവമുള്ള അവസ്ഥയായി മാറും. ഇത്തരത്തില്‍ ഹൃദയമിടിപ്പ് കൂടുതലുള്ളവര്‍ ഛര്‍ദ്ദി, വിയര്‍പ്പ്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവ കാണിച്ചാല്‍ ഉടനെ വൈദ്യ സഹായം ഉറപ്പാക്കണം.

അതേസമയം ഹൃദയമിടിപ്പ് കൂടുന്നതിന് പിന്നില്‍ ഹൃദയാഘാതം മാത്രമാകണമെന്നില്ല. മറ്റു പല കാരങ്ങളും ഹൃദയത്തിന്റെ താളം തെറ്റിക്കുന്നുണ്ട്. ഉദാഹരണത്തിന് കഫീന്‍ അടങ്ങിയ വസ്തുക്കള്‍ സ്ഥിരമായോ അമിതമായോ കഴിച്ചാല്‍ ഹൃദയമിടിപ്പ് കൂടാം. കാപ്പി മാത്രമല്ല കട്ടന്‍ ചായ, ഗ്രീന്‍ ടീ, എനര്‍ജി ഡ്രിങ്ക്‌സ്, സോഡ തുടങ്ങി കഫീന്‍ അടങ്ങിയ എല്ലാം ഇതിന് കാരണമായേക്കാം.

Advertising
Advertising

ये भी पà¥�ें- ഹൃദയം തുടിക്കും ആരോഗ്യം തളിര്‍ക്കും, ഇതാ പത്തു വഴികള്‍

സമ്മര്‍ദം ഹൃദയമിടിപ്പ് കൂട്ടുന്ന ഒന്നാണ്. അതുപോലെ ഹോര്‍മോണ്‍ ആയ അഡ്രിനാലിന്‍ കൂടിയാല്‍ ഹാര്‍ട്ട് ബീറ്റും കൂടും.

എന്തെങ്കിലും തരത്തിലെ അണുബാധ ശരീരത്തില്‍ ഉണ്ടായാലും ഹാര്‍ട്ട് ബീറ്റ് കൂടും. ഈ സമയം ഹൃദയം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇമ്മ്യൂണ്‍ സിസ്റ്റം സെല്ലുകള്‍, പോഷകങ്ങള്‍ എന്നിവ വേഗത്തിലെത്തിക്കാന്‍ വേണ്ടിയാണിത്.

ये भी पà¥�ें- പ്രവാസികൾക്കിടയിൽ വർധിക്കുന്ന ഹൃദയാഘാതം; വില്ലനാകുന്നത് തെറ്റായ ജീവിത ശൈലി

ചിലരില്‍ ഹൈപ്പര്‍തൈറോയ്ഡും ഹൃദയമിടിപ്പ് കൂട്ടാറുണ്ട്. ശ്രദ്ധിക്കുക ഹൃദയമിടിപ്പ് കൂടുന്നതിനൊപ്പം മറ്റ് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനം തേടണം.

Tags:    

Similar News