വളര്‍ത്തുമൃഗങ്ങളും കുട്ടികളിലെ അലര്‍ജിയും
ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്കണം...
പല വീടുകളിലും കുട്ടികളെ പോലെ തന്നെ ഓമനകളായാണ് വളര്‍ത്തുമൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഇവയുമായി അടുക്കുന്നതും അടുത്തു പെരുമാറുന്നതും. അതുകൊണ്ടുതന്നെ വീടുകളിലെ ഓമനകള്‍ കുട്ടികള്‍ക്ക് പലപ്പോഴും അലര്‍ജിയുണ്ടാക്കുന്നവരായി മാറാറുമുണ്ട്.
നായ്, പൂച്ച, വളര്‍ത്തുപക്ഷികള്‍, പശു, ആട്, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയുമായി കുട്ടികള്‍ ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ ഈ വളര്‍ത്തു മൃഗങ്ങളുമായി അധികം അടുത്ത് ഇടപഴകാന്‍ സമ്മതിക്കരുത്. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞ് ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍.
ഇത്തരം സൂചനകള്‍ കണ്ട് ആവശ്യമായ നടപടിയും ചികിത്സയും സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളില്‍ ഇവ ആസ്ത്മയായി മാറാമെന്ന അപകടവുമുണ്ട്. ഇതിനൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വളര്‍ത്തുമൃഗങ്ങള്‍ വഴി കുട്ടികളിലെത്താം. ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്കണം. വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീട്ടിനുള്ളില്‍ കയറ്റരുത്. മാത്രമല്ല അവയെ നിര്‍ബന്ധമായും ആഴ്ച്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കണം. കുളിപ്പിച്ചു കഴിഞ്ഞാല്‍, ആ സമയത്ത് നമ്മള്‍ ധരിച്ചിരുന്ന വസ്ത്രം മാറുകയും വേണം.
ये à¤à¥€ पà¥�ें- എന്താണ് ചുമ? എന്താണ് ആസ്തമ?
വളര്‍ത്തുപക്ഷികളുടെ തൂവലുകളാണ് പ്രധാനമായും കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്. ഇതില്‍ കോഴിയും ഉള്‍പ്പെടുന്നുണ്ട്. പൂച്ചയുടെ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ഒരു പദാര്‍ത്ഥം ചിലരില്‍ ആസ്തമക്കു കാരണമാകും. നായയുടെ രോമങ്ങളിലും ഉമിനീരിലുമാണ് പ്രധാന അലര്‍ജന്‍ അടങ്ങിയിട്ടുള്ളത്. നായയുമായി അടുത്തിടപഴകുന്ന കുട്ടികളില്‍ മൂക്കു ചീറ്റല്‍, ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, ചൊറിഞ്ഞു തടിക്കുക എന്നീ അസുഖങ്ങള്‍ ഉണ്ടാകാം. പശുവിന്റെ രോമങ്ങളും മൂത്രവും തട്ടിയാല്‍ കുട്ടികളില്‍ കൈകാലുകളിലും ശരീരത്തിലും ചൊറിഞ്ഞ് തടിക്കാന്‍ ഇടയാകും.