ഈച്ചയെ അകറ്റാം

വീടുകളിലെ ഈച്ചശല്യം കുറക്കാന്‍ ചില പൊടിക്കൈകള്‍...

Update: 2020-01-25 13:26 GMT

വീടുകളിലെ ഈച്ചശല്യം ചെറുതല്ലാത്ത തലവേദന പലപ്പോഴും സൃഷ്ടിക്കാറുണ്ട്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങി പല രോഗങ്ങളും പരത്തുന്ന ഈച്ചകളെ വീടുകളില്‍ നിന്നും അകറ്റി നിര്‍ത്തുക തന്നെ വേണം. കണ്ണിന് ഗുരുതരമായ അണുബാധയുണ്ടാകാനും ഈച്ചകളുടെ സാന്നിധ്യം കാരണമാകും.

വിപണിയില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന രാസവസ്തുക്കളടങ്ങിയ പല ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ഈച്ചകളെ ഓടിക്കാന്‍ ആദ്യം ചെയ്യേണ്ടത്. അടുക്കളയും കുളിമുറിയും പ്രത്യേകം ശ്രദ്ധിക്കണം. ഇവിടങ്ങള്‍ ഈച്ചകളുടെ പ്രധാന താവളങ്ങളാണ്. മാലിന്യങ്ങള്‍ തുറന്നുവെക്കാതെ വേഗത്തില്‍ സംസ്‌കരിക്കാന്‍ ശ്രദ്ധിക്കണം.

Advertising
Advertising

യൂക്കാലിപ്റ്റസ് തൈലത്തിന്റെ മണം ഈച്ചകളെ ഓടിപ്പിക്കും. ഇതുപയോഗിച്ച് ഈച്ച അധികം വരുന്ന സ്ഥലങ്ങളില്‍ തുടച്ചാല്‍ ഈച്ച കുറയും. ഇതിനൊപ്പം കര്‍പ്പൂരതൈലം, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്കും ഈച്ചകളെ അകറ്റാനാകും.

ये भी पà¥�ें- താരനെന്ന പേടിസ്വപ്നത്തെ ഓടിക്കാം

കയ്യെത്തും ദൂരത്ത് മിക്കവീടുകളിലും തുളസിയുണ്ടാകും. ഈ തുളസിയുടെ മണം ഈച്ചകള്‍ക്ക് അത്ര പഥ്യമല്ല. വീടിനകത്തോ പുറത്തോ തുളസിയുടെ സാന്നിധ്യം ഉണ്ടായാല്‍ ഈച്ചയുടെ വരവു കുറയും. ദിവസം രണ്ടുനേരം തുളസിയിട്ട വെള്ളം തളിച്ചുകൊടുക്കുന്നതും നല്ലതാണ്.

വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുന്നതും ഫലപ്രദമാണ്.

വെളിച്ചത്തിലേക്ക് ഈച്ചകള്‍ വളരെ വേഗം ആകര്‍ഷിക്കപ്പെടും. മുറികളിലെ വെളിച്ചം കുറക്കാനായാല്‍ ഈച്ചകളുടെ വരവ് ഒരു പരിധിവരെ കുറയ്ക്കാനാകും.

വെള്ളരിക്ക ചെറു കഷ്ണങ്ങളാക്കി മാലിന്യത്തൊട്ടിയുടെ അരികില്‍ വെച്ചാല്‍ ഈച്ചകള്‍ അവിടെ മുട്ടയിടുന്നത് തടയാനാവും. വെള്ളരിക്കയുടെ മണമാണ് ഈച്ചകളെ അകറ്റുന്നത്.

ये भी पà¥�ें- മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍....

ഈച്ചകളെ പറപറത്താന്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ടേബിള്‍ ഫാനോ, സീലിങ്ങ് ഫാനോ പ്രവര്‍ത്തിപ്പിച്ചാല്‍ ഈച്ചകളുടെ സാന്നിധ്യം കുറക്കാനാകും.

അരകപ്പ് വീതം വെജിറ്റബിള്‍ ഓയില്‍, ഷാംപൂ, വിനാഗിരി എന്നിവക്കൊപ്പം 50 ഗ്രാം ബേക്കിങ് സോഡയും ചേര്‍ത്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ ഈച്ചയെ അകറ്റാം.

Tags:    

Similar News