ചില മറുകുകള്‍ ശ്രദ്ധിക്കണം
നമ്മുടെ ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്റെ വ്യതിയാനമാണ് കാക്കപ്പുള്ളി വിവിധ തരം മറുകുകള്‍ക്ക് വരെ കാരണമാകാറ്...
ഒരു മറുകുപോലും ശരീരത്തില്‍ ഇല്ലാത്തവര്‍ ഉണ്ടാവില്ല. ജന്മനാ ഉള്ളവയും കാലക്രമത്തില്‍ പ്രത്യക്ഷപ്പെടുന്നവയുമുണ്ട്. പലതും നിശ്ചിത കാലത്തിനുള്ളില്‍ താനേ അലിഞ്ഞില്ലാതാവുന്നവയാണ്. എന്നാല്‍ മറുകുകളില്‍ ചിലവയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണല്ലോ ത്വക്ക്. ആ ത്വക്കിലുണ്ടാകുന്ന പാടുകള്‍ ചിലപ്പോള്‍ മറ്റ് അസുഖങ്ങളുടെ പ്രതിഫലനങ്ങളോ മുന്നറിയിപ്പോ ആകാം. നാഡീവ്യൂഹത്തിലെ ട്യൂമറുകള്‍ ഇതിനോടനുബന്ധിച്ച് കാണപ്പെടാം. അതുകൊണ്ട് കാക്കപ്പുള്ളികളും മറുകുകളും പൂര്‍ണ്ണമായി തള്ളിക്കളയേണ്ടവയല്ല.
ये à¤à¥€ पà¥�ें- ഹെയര്‍ഡൈകള്‍ അര്‍ബുദം വരുത്തും
നമ്മുടെ ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്റെ വ്യതിയാനമാണ് കാക്കപ്പുള്ളി മുതല്‍ വിവിധ തരം മറുകുകള്‍ക്ക് വരെ കാരണമാകാറ്. ഇതില്‍ ചിലവ രോമങ്ങള്‍ വളര്‍ന്ന് വൈരൂപ്യമുള്ളവയുമാവാറുണ്ട്. അപൂര്‍വം ചില മറുകുകള്‍ ഭാവിയില്‍ ത്വക്കിലെ അര്‍ബുദമായി പരിണമിക്കാനിടയുള്ളവയാണ്. മറുകുകളെ എപ്പോഴെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
മറുകുകളുടെ എണ്ണവുംവലിപ്പവും കൂടി വന്നാല്‍ ശ്രദ്ധിക്കണം. മറുകില്‍ നിന്ന് രക്തമോ മറ്റ് സ്രവങ്ങളോ വന്നാലും എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണ്ടതുണ്ട്. സ്പര്‍ശനശേഷി കുറഞ്ഞ ശരീരത്തിന്റെ പാടുകള്‍ കുഷ്ഠരോഗ ലക്ഷണമാവാം. അത് പോലെ തന്നെ വിവിധ വൈറ്റമിന്റേയും മറ്റു പോഷകങ്ങളുടേയും അപര്യാപ്തതയും പാടുകള്‍ക്ക് കാരണമാകാം.