നിങ്ങള്‍ക്ക് വിഷാദരോഗമുണ്ടോ?
വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം, പ്രതിരോധിക്കാം...
ഒരുകാരണവുമില്ലാതെ നിങ്ങള്‍ക്ക് വിഷാദം അനുഭവപ്പെടാറുണ്ടോ? ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താല്‍പര്യം കുറയുന്നുണ്ടോ? പ്രത്യേകിച്ച് കാരണമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദ രോഗമാകാം. നേരത്തെ പറഞ്ഞ ലക്ഷണങ്ങളില്‍ രണ്ടെണ്ണമെങ്കിലും രണ്ടാഴ്ച്ചയില്‍ കൂടുതലായി കാണുന്നുണ്ടെങ്കില്‍ മാത്രമേ അതിനെ വിഷാദ രോഗത്തിന്റെ പരിധിയില്‍പെടുത്തുന്നുള്ളൂ.
പ്രത്യേകിച്ച് ലബോറട്ടി പരിശോധനകളിലൂടെ കണ്ടെത്താനാവില്ലെന്നതാണ് വിഷാദ രോഗത്തിന്റെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ വിഷാദ രോഗമുള്ളയാളോ അയാളുമായി അടുത്തു ബന്ധപ്പെടുന്നവരോ ശ്രമിച്ചാല്‍ മാത്രമേ വിഷാദരോഗങ്ങളില്‍ വലിയൊരു ശതമാനവും കണ്ടെത്താന്‍ പോലുമാകൂ. വിഷാദ രോഗം അനുഭവിക്കുന്നവരുടെ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ये à¤à¥€ पà¥�ें- വിഷാദരോഗം: ലക്ഷണങ്ങള്‍ തിരിച്ചറിയുക | Depression | Stethoscope (Episode 204)
ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത തോന്നുക, അകാരണമായ ദുഃഖം, ഉത്സാഹക്കുറവ്, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, ക്ഷീണം, പേടി, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക, കൂടുതലായോ കുറവായോ ഉറങ്ങുക എന്നിവയില്‍ ഏതെങ്കിലും തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗമാകാന്‍ സാധ്യതയുണ്ട്.
പീഡാനുഭവങ്ങള്‍ നിറഞ്ഞ ശൈശവം, ബാല്യം, കൗമാരം. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങള്‍. ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്‍പാട്. ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, പാരമ്പര്യം, വിവാഹ മോചനം തുടങ്ങിയവ വിഷാദരോഗത്തിന്റെ കാരണങ്ങളാറാകുണ്ട്.
ചിട്ടയായി ജീവിതം വഴി ഒരു പരിധി വരെ വിഷാദ രോഗത്തെ അകറ്റാനാകും. നേരത്തെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക. നടത്തം, ഓട്ടം, നീന്തല്‍ ഇവയിലേതെങ്കിലും 20 മിനുറ്റെങ്കിലും ചെയ്യുക. ഇത്തരം വ്യായാമങ്ങള്‍ സമ്മര്‍ദത്തിനെതിരെ പോരാടുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങള്‍ ഇവ പതിവാക്കുക. സര്‍വ്വോപരി നന്നായി ഉറങ്ങുക എന്നിവയെല്ലാമാണ് വിഷാദ രോഗത്തെ ഓടിക്കാനുള്ള മാര്‍ഗങ്ങള്‍.
ये à¤à¥€ पà¥�ें- ജീവിതശൈലി രോഗങ്ങള്‍ തടയാം
ഇനി വിഷാദ രോഗമാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒട്ടു മടിക്കാതെ മനശാസ്ത്ര വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ നടത്തുക തന്നെ വേണം. പനിയും ജലദോഷവുമൊക്കെ പോലെ നമ്മുടെ മനസിനുണ്ടാകുന്ന ചെറിയൊരു അസുഖമായി മാത്രമേ വിഷാദ രോഗത്തേയും കരുതേണ്ടതുള്ളു.