വയോധികരിലെ ചര്‍മ്മ സംരക്ഷണം
പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മം കൂടുതല്‍ സംരക്ഷിക്കുകയാണ് വേണ്ടത്...
പ്രായം കൂടുന്നതിനനുസരിച്ച് കുറയേണ്ടതല്ല ചര്‍മ്മ സംരക്ഷണം. മറിച്ച് പ്രായമേറുമ്പോള്‍ കൂടുതല്‍ശ്രദ്ധയോടെ ചര്‍മ്മത്തെ പരിപാലിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ മുതിര്‍ന്നവരിലെ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വൃദ്ധരില്‍ 85 ശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് തൊലി വരണ്ടു പോകുന്നത്. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലാണ്. തൊലി വരളുന്നവര്‍ക്ക് കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ ചൊറിച്ചില്‍ ഉണ്ടാകും. മാത്രമല്ല തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും കാണും.
ये à¤à¥€ पà¥�ें- മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം
ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിനെ നേരിടാനുള്ള ആദ്യ പടി. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ ബോഡി ലോഷനുകളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്.
കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. പ്രായമായവര്‍ സോപ്പ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകളാണ് നല്ലത്. കൂടുതലായി വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തിലെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ കൂടാനും കാരണമാകാറുണ്ട്. അതുകൊണ്ട്് അധികംവെയിലു കൊള്ളാതെനോക്കണം.
ये à¤à¥€ पà¥�ें- മുഖം തിളങ്ങാന്‍ ഒരു തക്കാളി മതി
കിടപ്പു രോഗികളുടെ ചര്‍മ പരിചരണം ഏറെ ശ്രദ്ധിക്കണം. ശരീരഭാഗങ്ങള്‍ കിടക്കയിലും മറ്റും ഏറെനേരം തട്ടി കിടക്കുന്നതിനാല്‍ ഇവരുടെ ചര്‍മ്മത്തിന് ഏല്‍ക്കേണ്ടി വരുന്ന സമ്മര്‍ദം കൂടുതലും രക്തസഞ്ചാരം കുറവുമായിരിക്കും. ഇത് ശരീരം പൊട്ടുന്നതിനും അണുബാധക്കും കാരണമാകും. മലമൂത്ര വിസര്‍ജ്യങ്ങള്‍ തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാതെയും ശ്രദ്ധിക്കണം. ഇതും അണുബാധക്ക് കാരണമാകും. കിടപ്പു രോഗികളെ രണ്ടു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ചരിച്ചുകിടത്തുകയോ സാധ്യമെങ്കില്‍ എഴുന്നേറ്റ് ഇരുത്തുകയോ വേണം. ഇത് ശരീരം കൂുതല്‍ ചൂടാവാതിരിക്കാന്‍ സഹായിക്കും. വിരലിടകളും കക്ഷവും മറ്റും തുടച്ച് വൃത്തിയാക്കി പൗഡറിട്ട് സംരക്ഷിക്കണം.
ഇളനീര്, മാമ്പഴം, കക്കിരി, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം പ്രായമേറിയവരുടെ ചര്‍മ്മം കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യത്തോടെയുള്ള ചര്‍മ്മം ശരീരത്തിന്റെ ആരോഗ്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.