വയറുവേദനയെ ഓടിക്കുന്ന ഭക്ഷണങ്ങള്‍
ഭക്ഷണത്തിലേയും ദഹനത്തിലേയും പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വയറുവേദന പരിഹരിക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍ നിരവധിയാണ്...
പല കാരണങ്ങള്‍ കൊണ്ടും വയറു വേദന വരാം. ഭക്ഷണത്തിലേയും ദഹനത്തിലേയും പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വയറുവേദന പരിഹരിക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍ തന്നെയുണ്ട്. അതിനായി സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നേന്ത്രപഴം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പെട്ടെന്ന് ദഹിക്കുന്നതിനും പഴം സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യത്തിന്റെ അളവും ഗുണം ചെയ്യും. വയറിളക്കം പോലുള്ള അവസ്ഥകളിലും പഴം സഹായകരമാണ്.
ये à¤à¥€ पà¥�ें- പേശികളിലെ വേദന മാറ്റാന്‍ തീ കൊണ്ട് ഉഴിച്ചില്‍
ദഹനത്തിലെ പാളിച്ചകള്‍ മൂലമുള്ള ഏത് ആരോഗ്യ പ്രശ്‌നത്തിനും ഉള്ള ഒരു പ്രധാന ഒറ്റമൂലിയാണ് ഇഞ്ചി. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചിട്ട് ആ വെള്ളം കുടിക്കുന്നത് വയറു വേദനയെ ഇല്ലാതാക്കുന്നു. ഇഞ്ചിനീര് മാത്രമായും കഴിക്കാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വയറു വേദന മാറിക്കഴിഞ്ഞാലും ഇഞ്ചി ശീലമാക്കുന്നത് നല്ലതാണ്.
വയറു വേദനയെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പപ്പായ. പപ്പായയില്‍ ധാരാളം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറുവേദന കുറക്കും. തൈര് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ജീരകം വായിലിട്ട് ചവക്കുന്നതും ജീരകവെള്ളം കുടിക്കുന്നതും വയറുവേദന കുറക്കും. നല്ല ദഹനത്തിനും ജീരകം സഹായിക്കുന്നു.
ये à¤à¥€ पà¥�ें- ചുമ, തൊണ്ട വേദന; ഏലക്കയിലുണ്ട് പ്രതിവിധി
ഓട്‌സ് കഴിക്കുന്നത് നല്ല രീതിയില്‍ ദഹനം നടക്കുന്നതിന് സഹായിക്കുന്നു. വയറിന്റെ എല്ലാ അസ്വസ്ഥതകളേയും ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഓട്‌സ്.