കുഞ്ഞുങ്ങളിലെ ന്യൂമോണിയ
ഇന്ത്യയില്‍ കുഞ്ഞുങ്ങളുടെ ഏറ്റവും പ്രധാന മരണ കാരണം ന്യൂമോണിയയാണ്...
ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിനു ഏറ്റവും മുന്നിലായി നില്‍ക്കുന്ന കാരണം ന്യൂമോണിയാണ്. സാധാരണ ചുമയും ജലദോഷവുമെല്ലാമായി തുടങ്ങുന്ന ന്യുമോണിയയെ സൂക്ഷിക്കണമെന്നതിന്റെ തെളിവാണ് ഈ കണക്കുകകള്‍.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വ്യക്തിയെക്കാള്‍ കുട്ടികള്‍ രോഗപ്രതിരോധ ശക്തി തീരെ കുറവായിരിക്കും എന്നത് തന്നെയാണ് ബാക്ടീരിയ മൂലം പകരുന്ന ഈ രോഗം കുട്ടികളെ കൂടുതല്‍ ആക്രമിക്കാനുള്ള പ്രധാനകാരണം.
ये à¤à¥€ पà¥�ें- കുഞ്ഞുങ്ങളിലെ മഞ്ഞപിത്തം അറിയേണ്ടതെല്ലാം
യുനിസെഫ് കണക്കുകള്‍ പ്രകാരം ഒരു ദിവസം 2,500 കുഞ്ഞുങ്ങള്‍ ന്യൂമോണിയ മൂലം മരിക്കുന്നു. ലോകത്താകെയുള്ള ന്യൂമോണിയ മരണങ്ങളില്‍ 20% ഇന്ത്യയിലാണ്. രോഗപ്രതിരോധ ശക്തികുറഞ്ഞ കുട്ടികളിലാണ് ന്യൂമോണിയ കൂടുതല്‍ അപകടകാരിയായി മാറുന്നത്.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് കുട്ടികളില്‍ കാണുന്ന ന്യൂമോണിയായുടെ പ്രധാന ലക്ഷണം. തുടര്‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ന്യൂമോണിയായുടെ മറ്റൊരു ലക്ഷണമാണ്. നിര്‍ജ്ജലീകരണമാണ് മറ്റൊരു പ്രധാന ലക്ഷം കുട്ടികളുടെ ശരീരത്തില്‍ ജലാംശം പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ ന്യൂമോണിയ കാരണമാകുന്നു. രോഗവസ്ഥയിലുള്ള കുട്ടി ചുമയ്ക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നതും ന്യമോണിയായുടെ പ്രധാന ലക്ഷണമാണ്.
കുട്ടികള്‍ക്കാവശ്യമായ എല്ല കുത്തിവയ്പ്പുകളും കൃത്യസമയത്ത് ചെയ്യുക എന്നതാണ് ന്യൂമോണിയയെ അകറ്റി നിര്‍ത്താനുള്ള ആദ്യ പടി. നവജാതശിശുക്കള്‍ക്ക് ആറ് മാസത്തെക്ക് മുലപാല്‍ മാത്രം നല്‍കുകയും ആറുമാസത്തിന് ശേഷം മാത്രം സമീകൃത ആഹാരത്തോടൊപ്പം അമ്മയുടെ പാലും നല്‍കണം. ഇതുവഴി കുട്ടികളിലെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും രോഗം പരത്തുന്ന വൈറസുകളുടെ ആക്രമണത്തെ ചെറുക്കാന്‍ കുട്ടികള്‍ പ്രാപ്തരാവുകയും ചെയ്യുന്നു. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വവും പ്രധാനമാണ്., മാതാപിതാക്കന്മാരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാറുണ്ട്.
രിലും കടന്നു കൂടാന്‍ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകള്‍. ശുചിത്വമുള്ള ജീവിതത്തിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും മാത്രമാണ് ന്യൂമോണിയയെ നമുക്ക് തടയാനാവൂ.