കൊറോണ ബാധിച്ചവരില്‍ 80 ശതമാനത്തിനും നിസാര ലക്ഷണങ്ങള്‍, അതാണ് വെല്ലുവിളി

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 78487 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 32495(41%) പേര്‍ ആശുപത്രിയില്‍ നിന്നും ചികിത്സക്കുശേഷം സുഖംപ്രാപിച്ച് പുറത്തെത്തി...

Update: 2020-02-28 08:06 GMT

ചൈനയില്‍ നിന്നും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ആറ് ഭൂഖണ്ഡങ്ങളിലും ഭീതി വിതക്കുന്നുണ്ട്. ഇതുവരെ 82000 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ഇവരില്‍ മൂവായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊറോണ ബാധിതരില്‍ ഭൂരിഭാഗത്തിനും നിസാര ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്. ഇത് ആശ്വസിക്കേണ്ട വിവരമല്ലെന്നും ആശങ്കപ്പെടുത്തുന്നതാണെന്നുമാണ് മുന്നറിയിപ്പ്.

ചൈനയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് കൊറോണ ബാധിക്കുന്നവരില്‍ ഭൂരിഭാഗത്തിനും ഇത് നിസാരമായ പ്രശ്ങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂവെന്ന് തെളിഞ്ഞത്. ഫെബ്രുവരി 11 വരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ 44672 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ 36000ത്തിലേറെ(81%) പേര്‍ക്കും നിസാരമായ ലക്ഷണങ്ങള്‍ മാത്രമാണ് കൊറോണ വഴിയുണ്ടായിട്ടുള്ളൂ. 14 ശതമാനം പേര്‍ക്ക് ഗുരുതരമായി വൈറസ് ബാധിച്ചിട്ടുണ്ട്. അഞ്ച് ശതമാനത്തിനാകട്ടെ അതീവ ഗുരുതരമായ കൊറോണ ബാധയുണ്ടായി. കൊറോണ വൈറസിന്റെ ചൈനയിലെ മരണനിരക്ക് 2.3 ശതമാനമാണ്.

Advertising
Advertising

കൊറോണ ബാധിച്ച് അതീവഗുരുതരാവസ്ഥയിലെത്തുന്ന രോഗികളില്‍ പകുതിയോളം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 78487 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 32495(41%) പേര്‍ ആശുപത്രിയില്‍ നിന്നും ചികിത്സകഴിഞ്ഞ് സുഖംപ്രാപിച്ചു. 8300 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ തുടരുന്നു. മരണസംഖ്യ ചൈനയില്‍ 2700ലേറെ വരും.

ये भी पà¥�ें- ബഹ്റൈനിൽ കൊറോണ ബാധിതർ 33;വ്യാപനം തടയാൻ സത്വര നടപടികൾ. 

കൊറോണ വൈറസ് സാരമായി ബാധിക്കാത്തവരില്‍ സാധാരണ വന്നുപോകുന്ന ജലദോഷമായാണ് അനുഭവപ്പെടുക. ഇത് പലരും അവഗണിക്കുകയും ചെയ്യും. യാത്രയും ജോലിയും അടക്കമുള്ള ദൈനംദിന പ്രവൃത്തികളില്‍ ഇവര്‍ മുഴുകുന്നതോടെ കൊറോണ വൈറസ് പടരാനുള്ള സാധ്യത വളരെയേറെ കൂടുകയും ചെയ്യും. സാരമല്ലാത്ത ലക്ഷണങ്ങള്‍ കാണുന്ന ഈ ഭൂരിഭാഗം പേരാണ് കൊറോണ വൈറസ് കൂടുതലായി പടര്‍ത്തുന്നതെന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News