ഹൈപ്പോ ഗ്ലൈസീമിയ, പ്രമേഹ രോഗികളുടെ പേടി സ്വപ്‌നം
പ്രമേഹ രോഗികളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി താഴ്ന്ന് പോകുന്ന ഗുരുതരമായ അവസ്ഥയാണ് ഹൈപ്പോ ഗ്ലൈസീമിയ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹം എന്ന അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ പ്രമേഹമുള്ളവരില്‍ പെട്ടെന്ന് ഷുഗര്‍ നില കുറയാറുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മില്ലിഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മില്ലിഗ്രാം /ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങളുണ്ടാകാം. അമിത വിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുക എന്നിവ ഹൃദയത്തെ ബാധിക്കുന്ന ഹൈപ്പോൈഗ്ലസീമിയയുടെ ലക്ഷണങ്ങളാണ്. ക്ഷീണം, വിളര്‍ച്ച, വിറയല്‍, ഉത്കണ്ഠ, വിയര്‍ക്കുക, അമിതമായ വിശപ്പ്, അസ്വസ്ഥത, വായ്ക്ക് ചുറ്റും തരിപ്പ് അനുഭവപ്പെടുക, ഉറക്കത്തില്‍ നിലവിളിക്കുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
ये à¤à¥€ पà¥�ें- ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. സന്നി, കാഴ്ചമങ്ങല്‍, ആശയകുഴപ്പം/മനോവിഭ്രമം, അബോധാവാസ്ഥ തുടങ്ങിയവയിലേക്കെത്തും. ഇത് ജീവന് വരെ ഭീഷണിയാകും. ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഹൈപ്പോൈഗ്ലസീമിയയ്ക്കുള്ള പരിഹാരങ്ങള്‍ സ്വീകരിക്കണം.
പ്രമേഹമുള്ളവരില്‍ നിരന്തരമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത് മറ്റൊരു അപകടത്തിന് കാരണമാകും. നിരന്തരം ഉണ്ടാകുന്നവരില്‍ കാലക്രമേണ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങള്‍ രോഗികള്‍ക്ക് അറിയാനാവാതെ പോകും. ഇതു തികച്ചും അപകടകാരിയാണ്.
ഇന്‍സുലിന്റെ അളവും പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുന്നതും അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നതും ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകാം. ആഹാരം കഴിക്കാതെ വളരെ കൂടിയ അളവില്‍ മദ്യപിക്കുന്നതു രക്തത്തിലെ ഗ്ലൂക്കോസിന്റെ നില തീരെ കുറയുന്നതിനു കാരണമാകും. മദ്യത്തിന്റെ ലഹരിയെന്ന മട്ടില്‍ ഇത്തരം ഹൈപ്പോ ഗ്ലൈസീമിയ അറിയാതെപോകാനും സാധ്യത ഏറെയാണ്. പ്രമേഹ രോഗി മദ്യപിക്കാതിരിക്കുന്നതാണ് ഏറ്റവും നന്ന്.
ये à¤à¥€ पà¥�ें- പ്രമേഹം നിയന്ത്രിക്കാന്‍ കരിക്കിന്‍ വെള്ളം
ആര്‍ക്കെങ്കിലും ഹൈപ്പോ ഗ്ലൈസീമിയ അനുഭവപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം. ഗ്ലൂക്കോസോ പഞ്ചസാരയോ മധുരമുള്ള മിഠായികളോ കഴിക്കാന്‍ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കൊടുക്കുന്ന അളവ് പ്രധാനമാണ്. പെട്ടെന്ന് ശരിയാവട്ടെ എന്നു കരുതി വലിയ തോതില്‍ ഗ്ലൂക്കോസ് തുടര്‍ച്ചയായി കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് നില അപകടകരമായി ഉയര്‍ന്നേക്കാം.
മുതിര്‍ന്ന ഒരാള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ വന്നാല്‍ ആദ്യം 15 ഗ്രാം അഥവാ ഒരു ടേബിള്‍ സ്പൂണ്‍/മൂന്ന് ടീസ്പൂണ്‍ ഗ്ലൂക്കോസ് നല്‍കുക. ആദ്യം ഇത് നല്‍കി 15 മിനിറ്റ് കഴിഞ്ഞ ശേഷം ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍ നില പരിശോധിക്കുക. അത് 70 മില്ലിഗ്രാം/ഡെസിലിറ്ററിന് മുകളിലെത്തിയില്ലെങ്കില്‍ ഒരു തവണ കൂടി 15 ഗ്രാം ഗ്ലൂക്കോസ് നല്‍കാവുന്നതാണ്. അപ്പോഴേക്കും ഷുഗര്‍നില സാധാരണ അളവിലേക്ക്(120 മില്ലിഗ്രാം) എത്താറുണ്ട്. തുടര്‍ന്ന് അല്‍പം ഭക്ഷണം കഴിച്ച് ഷുഗര്‍ നില കുറയുന്നില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും.
ये à¤à¥€ पà¥�ें- ബീഹാറിലെ ശിശു മരണങ്ങളും ലിച്ചി പഴവും... വസ്തുതയെന്ത്?
ഹൈപ്പോഗ്ലൈസീമിയ തീവ്രമായാല്‍ രോഗിക്ക് കഠിനമായ വിയര്‍പ്പും തളര്‍ച്ചയും ബോധക്ഷയവും വരെ അനുഭവപ്പെടാം. ഇങ്ങനെയുള്ളവര്‍ക്ക് നേരിട്ട് വായിലൂടെ ഗ്ലൂക്കോസ് നല്‍കരുത്. അബോധാവസ്ഥയിലാണെങ്കില്‍ ആ വ്യക്തിയുടെ വായിലേക്ക് ഗ്ലൂക്കോസ് പൊടി വെച്ചാല്‍ അത് ശ്വാസകോശത്തിലേക്ക് കടന്ന് സങ്കീര്‍ണതകള്‍ക്ക് ഇടയാക്കും. രോഗി അബോധാവസ്ഥയിലാണെങ്കില്‍ നാവില്‍ തേന്‍ പുരട്ടി നല്‍കുന്നത് പ്രയോജനം ചെയ്യും.
ഇതല്ലെങ്കില്‍ ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ ലഭ്യമാണ്. ഇത് മസിലില്‍ കുത്തിവെക്കാം. ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകാറുള്ള രോഗികള്‍ക്ക് ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ എപ്പോഴും കരുതണമെന്ന് നിര്‍ദേശിക്കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ പോലും ഉടന്‍ വൈദ്യസഹായം ഉറപ്പുവരുത്തണം.