കളയാനുള്ളതല്ല കറിവേപ്പില

ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിനൊപ്പം ചേര്‍ത്തു കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രകൃതിദത്ത മൗത്ത് ഫ്രഷാണ് കറിവേപ്പില...

Update: 2020-03-06 15:05 GMT

ഉപയോഗ ശേഷം വലിച്ചെറിയുന്നതിനെയാണ് കറിവേപ്പില പോലെ കളയല്ലേ എന്ന് പറയാറ്. കറിയിലും മറ്റും മണത്തിനും രുചിക്കുമായി ഉപയോഗിക്കുന്ന കറിവേപ്പില കഴിക്കാതെ കളയുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പ്രയോഗം വന്നതു തന്നെ. അങ്ങനെ വെറുതേ കളയാനുള്ളതല്ല കറിവേപ്പില ഒരായിരം ഗുണങ്ങളുള്ള ഒരിലയാണ് കറിവേപ്പില.

പ്രകൃതിദത്ത മൗത്ത് വാഷാണ് കറിവേപ്പില. വെറുതേ കറിവേപ്പില വായിലിട്ട് ചവക്കുന്നത് വായ്‌നാറ്റം അകറ്റും. ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിനൊപ്പം ചേര്‍ത്തു കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും.

കറിവേപ്പില

കറികളില്‍ രുചിയ്ക്കും മണത്തിനും ഉപയോഗിയ്ക്കുന്നുവെന്നതിനേക്കാള്‍ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇത്. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര് മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. നല്ല നിറമുള്ള പുതിയ മുടി വളരാനും ഇത് സഹായിക്കും. ഇത് നല്ല കറുത്ത തിളങ്ങുന്ന മുടി നല്‍കും.

Advertising
Advertising

കറിവേപ്പില പല രൂപത്തിലും കഴിയ്ക്കാം. ഇത് അരച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനം എളുപ്പമാക്കും. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. വയറു ശുദ്ധമാകാന്‍ നല്ലൊരു വഴിയാണിത്.

കറിവേപ്പില അരച്ചു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ തടയാന്‍ സാധിയ്ക്കും. ഇതുവഴി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ചു സ്ഥിരമായി അല്‍പകാലം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതു സഹായിക്കും.

ഭക്ഷണത്തില്‍ കറിവേപ്പിലയിട്ട് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ എ അടങ്ങിയ ഇവ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റിതരും. ശരരീത്തിലെ കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാന്‍ ഇത് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ അസുഖങ്ങള്‍ തടയുന്നതിനൊപ്പം തടി കുറയ്ക്കാനും ഏറെ നല്ലതാണ്.

കറിവേപ്പിലയുടെ ഗുണങ്ങള്‍ പറയുമ്പോള്‍ തന്നെ പരമാവധി വിഷമരുന്നുകള്‍ തളിക്കാത്ത കറിവേപ്പിലയായിരിക്കണം ഉപയോഗിക്കേണ്ടത് എന്നത് ശ്രദ്ധിക്കണം. കേരളത്തിന്റെ കാലാവസ്ഥയില്‍ എളുപ്പം വളരുന്ന കറിവേപ്പിലയെ നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഉചിതം.

Tags:    

Similar News