കൊറോണ: ആരെല്ലാം മുഖാവരണം ധരിക്കണം? 

കൊറോണയെ പേടിച്ച് എല്ലാവരും മുഖാവരണം ധരിക്കേണ്ടതില്ല. ആരെല്ലാം മുഖാവരണം ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്...

Update: 2020-03-08 13:40 GMT

കോവിഡ് 19 ലോകമാകെ ഭീതി പരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുകയാണ്. നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിക്കുകയും 3500ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മുഖാവരണത്തിന്റേയും സാനിറ്റൈസറുകളുടേയും വില്‍പന വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ലോകമെങ്ങും മുഖാവരണങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നതോടെ ഇവയുടെ വില കൂടുകയും ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ മുഖാവരണം വാങ്ങികൂട്ടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മുഖാവരണം ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ലോകാരോഗ്യ സംഘടന തന്നെ ഉന്നയിച്ചു കഴിഞ്ഞു.

Advertising
Advertising

Full View

കൊറോണയെ പേടിച്ച് എല്ലാവരും മുഖാവരണം ധരിക്കണോ? ആരെല്ലാമാണ് മുഖാവരണം ധരിക്കേണ്ടത്? എങ്ങനെയാണ് ശരിയായ വിധത്തില്‍ ഉപയോഗിക്കേണ്ടത്... തുടങ്ങിയവയെക്കുറിച്ചെല്ലാം ലോകാരോഗ്യ സംഘടന കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ കോവിഡ് 19 ബാധിച്ച ഒരാളെ പരിചരിക്കുകയോ ചികിത്സിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ മുഖാവരണം ധരിക്കേണ്ടതുള്ളൂ. കൊറോണ പടരുന്ന മേഖലകളിലുള്ളവരില്‍ ചുമയും തുമ്മലും ഉണ്ടെങ്കില്‍ അവര്‍ മുഖാവരണം ധരിക്കണം. നിരന്തരം കൈകള്‍ ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് റബുകളും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നവരില്‍ മാത്രമേ മുഖാവരണം ഫലപ്രദമാകൂ.

Full View

മുഖാവരണം ധരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*മുഖാവരണം ധരിക്കുന്നതിന് മുമ്പ് കൈകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബുകളും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

*വായും മൂക്കും പൂര്‍ണ്ണമായും മൂടുന്നവിധത്തിലാകണം മുഖാവരണം ധരിക്കേണ്ടത്. മുഖവും മുഖാവരണവും തമ്മില്‍ വിടവ്് പാടില്ല.

* മുഖാവരണം ഉപയോഗിക്കുന്നവര്‍ അതില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താല്‍ കൈകളിലെ രോഗാണുക്കള്‍ മുഖാവരണത്തിലെത്താനും രോഗം പകരാനും സാധ്യതയുണ്ട്. മുഖാവരണം തൊടും മുമ്പ് കൈകള്‍ നേരത്തെ പറഞ്ഞതുപോലെ വൃത്തിയായി കഴുകണം.

* മുഖാവരണം മാറ്റുമ്പോള്‍ പിന്‍ഭാഗം പിടിച്ചുവേണം ഊരിയെടുക്കാന്‍. ഒരിക്കലും മുന്‍ഭാഗം തൊടരുത്. ചവറ്റുകുട്ടയില്‍ മുഖാവരണം നിക്ഷേപിച്ച ശേഷവും കൈകള്‍ കഴുകി ശുചിയാക്കണം.

Tags:    

Similar News