പക്ഷിപനി മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?

60 ശതമാനമാണ് മനുഷ്യരിലെ മരണ നിരക്ക് എന്നത് പക്ഷിപ്പനിയെ ഗുരുതര രോഗമാക്കി മാറ്റുന്നു...

Update: 2020-03-11 15:12 GMT

പക്ഷികളില്‍ ഉണ്ടാകുന്ന കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായ പകര്‍ച്ചവ്യാധിയെയാണ് പക്ഷിപനി. എച്ച് 5 എന്‍ 1 എന്നും പേരിട്ട് വിളിക്കുന്ന ഈ രോഗം പക്ഷികളുടെ സ്രവങ്ങളിലൂടെയാണ് പകരുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് ഇത് അതിവേഗത്തില്‍ പടരാറുണ്ട്.

പക്ഷിപ്പനി ആദ്യമായി മനുഷ്യനിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ടു ചെയ്തത് ചൈനയിലാണ്. മനുഷ്യരിലെ മരണനിരക്ക് 60 ശതമാനമാണെന്നത് പക്ഷിപ്പനിയുടെ എത്രത്തോളം ഗുരുതരമാകാമെന്നതിന്റെ തെളിവാണ്. കോവിഡ് 19 രോഗത്തിന്റെ മരണ നിരക്ക് നാല് ശതമാനത്തില്‍ കുറവാണെന്നതും ഓര്‍ക്കണം.

Advertising
Advertising

പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ വൈറസുകള്‍ കാരണം ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്.

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പകരാതെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം

* പക്ഷിപ്പനിയുടണ്ടെന്ന് തോന്നുന്ന പക്ഷികളില്‍ നിന്നും കുറഞ്ഞത് ആറ് അടിയെങ്കിലും അകലം പാലിക്കുക

* ഇറച്ചി, മുട്ട എന്നിവ 70 ഡിഗ്രി സെന്റിഗ്രേഡിലെങ്കിലും ചൂടാക്കി വേണം കഴിക്കേണ്ടത്. നല്ലതുപോലെ തിളച്ചതിന് ശേഷമോ കുക്കറില്‍ വേവിച്ചതിന് ശേഷമോ ഇറച്ചി പാകം ചെയ്താല്‍ പക്ഷിപ്പനിയെ പ്രതിരോധിക്കാം.

* രോഗ ബാധയുളള പക്ഷികളെ കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ആണ് ചെയ്യേണ്ടത്.

* പക്ഷികള്‍ രോഗം വന്ന് കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വെറ്റിനറി ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരേയും വിവരം അറിയിക്കണം.

* ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.

Tags:    

Similar News