30 ഡിഗ്രിയില്‍ കൊറോണ പിടിച്ചു നില്‍ക്കുമോ?
അന്തരീക്ഷത്തിലെ താപനില കൂടിയാല്‍ കൊറോണയില്‍ നിന്നും രക്ഷപ്പെടാമെന്ന് ട്രംപ് മുതല്‍ കെ മുരളീധരന്‍ വരെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?
ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിന് പിടിച്ചു നില്‍ക്കാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ വടകര എം.പി കെ മുരളീധരന്‍ വരെയുള്ളവര്‍ പറഞ്ഞു. സത്യത്തില്‍ കൊറോണ വൈറസിന്റെ രൂക്ഷത വേനല്‍കാലത്തും ചൂട് കൂടുതലുള്ള പ്രദേശങ്ങളിലും കുറയുമോ? ഇതുവരെയുള്ള കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് നടത്തിയ വിവിധ പഠനങ്ങള്‍ എന്താണ് പറയുന്നതെന്ന് നോക്കാം.
ഏതെങ്കിലും പ്രത്യേകകാലത്ത് കൂടുതല്‍ ശക്തിപ്രാപിക്കുന്നതാണോ കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് എന്നതാണ് ചോദ്യം. ഫ്ളു പോലുള്ള വൈറസ് രോഗങ്ങള്‍ അമേരിക്കയിലും യൂറോപിലും തണുത്ത കാലാവസ്ഥയിലാണ് കൂടുതല്‍ വേഗത്തില്‍ പകരാറ്. ഈ അനുഭവമാണ് കൊറോണയും അത്തരത്തിലുള്ള ഒന്നാണോ എന്ന ചിന്തയിലേക്ക് പലരേയും എത്തിച്ചത്.
ഫ്ളു പോലുള്ള വൈറസ് രോഗങ്ങള്‍ തണുപ്പുകാലത്ത് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ വിശദീകരണവും ശാസ്ത്രലോകത്തിനുണ്ട്. തണുപ്പുള്ള അന്തരീക്ഷത്തില്‍ ഇത്തരം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ക്ക് ചുറ്റും ഒരു സുരക്ഷിത കവചം ഉണ്ടാവാറുണ്ട്. ഇത് വൈറസിന്റെ അതിജീവന ശേഷി വര്‍ധിപ്പിക്കും. മാത്രമല്ല തണുത്ത അന്തരീക്ഷവും വരണ്ട അന്തരീക്ഷവായുവും വൈറസിന് അനുകൂലമാണ്.
മാത്രമല്ല തണുപ്പ് കാലത്ത് കൂടുതല്‍ സമയവും വാതിലും ജനലും അടച്ചായിരിക്കും ഉണ്ടാവുക. പുറത്ത് ചിലവഴിക്കുന്നതിനേക്കാളും കൂടുതല്‍ സമയം അടച്ചിട്ട വീടുകളിലായിരിക്കും ആളുകള്‍ കൂടുതലുമുണ്ടാവുക. ഇതും വൈറസ് പകരുന്നതിനുള്ള സാധ്യത കൂട്ടുന്നു.
ये à¤à¥€ पà¥�ें- കൊറോണ പകരുന്നതെങ്ങനെ? ലക്ഷണങ്ങള്‍ എന്തെല്ലാം?
എന്നാല്‍ ഫ്ളു പോലുള്ള വൈറസ് രോഗങ്ങളെ പോലെ കാലാവസ്ഥക്ക് അനുസരിച്ച് സ്വഭാവം മാറുന്നവയാണ് പുതിയ കൊറോണ വൈറസ് എന്ന് പറയാനാവില്ല. കോവിഡ് 19 പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും മറ്റൊരു അനുകൂല ഘടകവുമുണ്ടെന്ന് ഹാവാഡ് സര്‍വകലാശാലയിലെ എപിഡമോളജിസ്റ്റ് മാര്‍ക് ലിപ്സ്റ്റിച്ച് പറയുന്നു. 'പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറച്ചു കാലത്തേക്കെങ്കിലും ആര്‍ക്കുമുണ്ടാകില്ല' അതുകൊണ്ട് ഏതെങ്കിലും പ്രദേശത്തുള്ളവരെ ഈ വൈറസ് ബാധിക്കാനുള്ള സാധ്യതയില്‍ നിന്നും മാറ്റിനിര്‍ത്താനാകില്ല.
199 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും മൂന്ന് കോവിഡ് 19 മരണങ്ങള്‍ നടക്കുകയും ചെയ്ത ആസ്‌ട്രേലിയയില്‍ ഇപ്പോള്‍ ചൂടുകാലമാണ്. ഫെബ്രുവരിയില്‍ 25 ഡിഗ്രി മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ആസ്‌ട്രേലിയയിലെ ശരാശരി താപനില. ഹോളിവുഡ് താരം ടോംഹാന്‍ക്‌സിനും ജീവിത പങ്കാളിക്കും കൊറോണ ബാധിച്ചത് ആസ്‌ട്രേലിയയില്‍ നിന്നായിരുന്നു. ഏപ്രില്‍ ആകുമ്പോഴേക്കും കൊറോണയുടെ ഭീഷണി കുറയാനാണ് സാധ്യതയെന്ന് പറഞ്ഞ ട്രംപിന് തന്നെ കോവിഡ് 19 രൂക്ഷമായതോടെ അമേരിക്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു.
അതുകൊണ്ടുതന്ന നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് താപനില കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് കൊറോണ ബാധിക്കില്ലെന്നത് തെറ്റായ വിവരമായി മാത്രമേ കാണാനാകൂ. കൃത്യമായ മുന്‍കരുതലുകളിലൂടെയും രോഗ നിയന്ത്രണമാര്‍ഗ്ഗങ്ങളിലൂടെയും മാത്രമേ കോവിഡ് 19നെ ഫലപ്രദമായി അകറ്റാനാകൂ.