വയറിന്‍റെ ആരോഗ്യത്തിനും നമ്മുടെ ആരോഗ്യത്തിനും ശ്രദ്ധിക്കാം ഈ 15 കാര്യങ്ങള്‍
വയറിനൊരു സുഖമില്ല.. ചൂടുകൊണ്ടാണെന്ന് തോന്നുന്നു, വെള്ളം മാത്രം മതി. ഭക്ഷണമൊന്നും കഴിക്കാന്‍ തോന്നുന്നില്ല... വയറെന്തോ സ്തംഭിച്ച പോലെ.. ഗ്യാസ് നിറഞ്ഞെന്ന് തോന്നുന്നു..
Update: 2020-03-19 10:55 GMT
ഇന്ന് എന്താണെന്നറിയില്ല വയറിനൊരു സുഖമില്ല.. ചൂടുകൊണ്ടാണെന്ന് തോന്നുന്നു, വെള്ളം മാത്രം മതി. ഭക്ഷണമൊന്നും കഴിക്കാന്‍ തോന്നുന്നില്ല... വയറെന്തോ സ്തംഭിച്ച പോലെ.. ഗ്യാസ് നിറഞ്ഞെന്ന് തോന്നുന്നു..
വയറിന് എന്തെങ്കിലും അസ്വസ്ഥതയുള്ളവര്‍ സ്ഥിരം പറയുന്ന കാര്യങ്ങളാണ് ഇതെല്ലാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നീ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ ഒരുപരിധിവരെ ഇത്തരം അസ്വസ്ഥകള്‍ കുറയും...
വയറിന്‍റെ ആരോഗ്യത്തിനും, അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ കാര്യങ്ങള്‍ എല്ലാം ഒന്ന് ശ്രദ്ധിക്കൂ.
- കൃത്യസമത്ത് ഭക്ഷണം കഴിക്കുക
- ഭക്ഷണം ശരിയായി വേവിച്ചും ചവച്ചരച്ചും കഴിക്കുക.
- വയറ് നിറയെ ഭക്ഷണം കഴിക്കാതിരിക്കുക.
- ഭക്ഷണം കഴിക്കുന്നതിനിടെ ഇടക്കിടെ വെള്ളം കുടിക്കാതിരിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
- എണ്ണയും കൊഴുപ്പും മസാലയും കൂടിയ ഭക്ഷണം ഒഴിവാക്കുക.
- ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക.
- ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കുക.
- പുകവലി, മദ്യാപനം ഉപേക്ഷിക്കുക
- ശുചിത്വം പാലിക്കുക,
- വ്യായാമം പതിവാക്കുക.
- മാനസിക പിരിമുറുക്കം കുറക്കുക.
- രോഗം വന്നാല്‍ വൈദ്യോപദേശം തേടുക
- സ്വയം ചികിത്സയ്ക്ക് മുതിരരുത്.