ഗൾഫ് പ്രവാസികൾക്ക് മെഡിക്കൽ സേവനമൊരുക്കി കെ.പി.സി.സി മീഡിയ സെല്ലിന്റെ 'ഇ-ഡോക്ടർ' പദ്ധതി

പദ്ധതിപ്രകാരം കോവിഡ് പ്രതിസന്ധികാലത്ത് പ്രവാസികൾക്ക് അവരുടെ ആരോഗ്യപ്രശ്‌നങ്ങൾ കേരളത്തിലെ വിദഗ്ധരായ ഡോക്ടർമാരുമായി ചർച്ച ചെയ്യാനുള്ള അവസരം ലഭിക്കും.

Update: 2020-05-09 09:32 GMT

ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് മെഡിക്കൽ, കൺസൾട്ടേഷൻ സഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ. കേരളത്തിലെ പ്രമുഖ മെഡിക്കൽ സംരംഭങ്ങളെയും ഡോക്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ഇ-ഡോക്ടർ' പദ്ധതി യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളയുടെ മുൻ പ്രസിഡണ്ട് ഡോ. ശ്രീജിത്ത്, ആലപ്പുഴ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാജഹാൻ എന്നിവരുടെ സഹായത്തോടെ 'ഇ-ഡോക്ടർ' പദ്ധതിയുടെ പ്രഥമ ചുവടുവെപ്പ പൂർത്തിയായി. അടുത്തയാഴ്ചയോടെ ഈ പദ്ധതി പൂർണ സജ്ജമാകും.

Advertising
Advertising

ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് ആരോഗ്യസംബന്ധിയായ മാർഗനിർദേശങ്ങളും സേവനവും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പ്രവാസികൾക്ക് മെഡിക്കൽ സേവനം ലഭ്യമാകുന്നത് പരിമിതമാണെന്ന അഭിപ്രായം കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ ജി.സി.സി മേഖലയിലെ പ്രവാസിഖൾക്കായി സംഘടിപ്പിച്ച ആശയവിനിമയ സേഷനിൽ ഉയർന്നിരുന്നു.

ഇ-ഡോക്ടർ പദ്ധതിപ്രകാരം കോവിഡ് പ്രതിസന്ധികാലത്ത് പ്രവാസികൾക്ക് അവരുടെ ആരോഗ്യപ്രശ്‌നങ്ങൾ കേരളത്തിലെ വിദഗ്ധരായ ഡോക്ടർമാരുമായി ചർച്ച ചെയ്യാനുള്ള അവസരം ലഭിക്കും.

രജിസ്‌ട്രേഷന് സൗദി അറേബ്യയിൽ ബിജു കല്ലുമല (050 124 5153), യു.എ.ഇയിൽ മുനീർ കുംബ്ലെ (055 102 5611), ബഹ്‌റൈനിൽ ഇബ്രാഹിം അദ്ഹം (395 598 32) എന്നിവരെയാണ് ബന്ധപ്പെടേണ്ടതെന്ന് സംഘാടകർ അറിയിച്ചു

Tags:    

Similar News