മഹാമാരികള്‍ക്കിടയില്‍ വേണം, രക്തദാനത്തിന് പുതിയൊരു നയം
കോവിഡ് കാലത്തെ രക്തബാങ്കുകളില്‍ കാലാനുസൃതമായ മാറ്റം വരുത്തി രക്തശേഖരണം അതീവ ജാഗ്രതയോടെ ആയിരിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍
കോവിഡ് മഹാമാരിക്കിടയിലാണ് ഇത്തവണ ലോക രക്തദാനദിനം കടന്നു പോകുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രക്തദാന രീതികളിലും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ രക്തദാനത്തിന് പുതിയ നയം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
രക്തദാനം മഹാദാനമെന്നാണ് നാം പഠിച്ചത്. ഓരോ ദിവസവും ലക്ഷകണക്കിന് പേരാണ് രക്തദാനത്തിലൂടെ രാജ്യത്ത് ജീവന്‍ നിലനിര്‍ത്തുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പക്ഷേ രക്തദാനത്തിന്‍റെ രീതികളിലും കാലോചിതമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. രക്തദാതാവിനെ വളരെ കരുതലോടെയാണ് ബ്ലഡ് ബാങ്കുകൾ സ്വീകരിക്കുന്നത്. പതിവ് പരിശോധനകൾ കൂടാതെയുള്ള ചില മുൻ കരുതലുകൾ. കോവിഡ് പശ്ചാത്തലത്തില്‍ രക്തദാനത്തിന് പുതിയൊരു നയം വേണമെന്ന ആവശ്യം കൂടി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്നു.
പൊതുവായ ബ്ലഡ് ഡോണെഷൻ ക്യാമ്പുകൾ നടത്താൻ പറ്റാത്ത സാഹചര്യമായതിനാൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് നിലവിൽ ബ്ലഡ് ബാങ്കുകൾ രക്തം ശേഖരിക്കുന്നത്. സാഹചര്യം ആവശ്യപ്പെടുന്ന മാറ്റങ്ങളിൽ ഊന്നി വളരെ കരുതലോടെയാണ് നിലവിൽ ഓരോ ബ്ലഡ് ബാങ്കുകളും പ്രവർത്തിക്കുന്നതും.