വിഷാദരോഗം അലട്ടുന്നവരാണോ നിങ്ങള്‍; സൂക്ഷിക്കുക ഹൃദയം പണിമുടക്കിയേക്കാം..

വിഷാദരോഗം കൊണ്ട് വലയുന്നവരില്‍ ഹൃദയാഘാതത്തിനും തുടര്‍ന്ന് മരണം വരെയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം

Update: 2020-06-22 08:40 GMT

സുശാന്ത് സിംഗ് രജ്പുതിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് വിഷാദരോഗത്തെകുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഉള്ള ചര്‍ച്ചയിലാണ് രാജ്യം. പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു, ചിലര്‍ സുഹൃത്തുക്കളെയും ഉറ്റവരെയും നഷ്ടപ്പെട്ടതിനെ കുറിച്ച് സങ്കടപ്പെടുന്നു. മറ്റ് ചിലര്‍ അത്തരമൊരു അവസ്ഥയെ തങ്ങള്‍ അതിജീവിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നു. മാനസികാരോഗ്യ വിദഗ്ധര്‍ ഇത്തരമൊരു അവസ്ഥയെ അതിജീവിക്കേണ്ടതെങ്ങനെയെന്ന വിദഗ്ധ നിര്‍ദേശവുമായി വരുന്നു... ഇക്കാര്യത്തില്‍ സാധാരണക്കാരും സെലിബ്രിറ്റികളും ഉണ്ട്.. ആകെ മൊത്തം സോഷ്യല്‍മീഡിയ ചുവരുകള്‍ നിറയെ ഡിപ്രഷനുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Advertising
Advertising

വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ് എന്നൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ജമാ സൈക്യാട്രി എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഷാദരോഗം കൊണ്ട് വലയുന്നവരില്‍ ഹൃദയാഘാതത്തിനും തുടര്‍ന്ന് മരണം വരെയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിലുള്ളത്. മധ്യവയസ്കരായ 1,45,862 പേരിലാണ് പഠനം നടത്തിയത്. 21 വ്യത്യസ്ത രാജ്യങ്ങളിലുള്ളവരെയും ഇതിനായി തെരഞ്ഞെടുത്തു. വിഷാദരോഗമുള്ളവരില്‍ ഹൃദയാഘാത സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്.

പുകവലി, രക്തസമ്മര്‍ദ്ദം. കൊളസ്ട്രോള്‍ മുതലായ അസുഖങ്ങളുള്ളവരിലും ഹൃദയ സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതല്‍ വിഷാദ രോഗം ബാധിച്ചവര്‍ക്കാണെന്നും പഠനം പറയുന്നു. കോവിഡ് 19 ന്‍റെ വ്യാപനവുമായി ബന്ധപ്പെട്ടും വ്യക്തികളുടെ മാനസികാരോഗ്യം താളംതെറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കാലത്ത് ആരോഗ്യസംരക്ഷത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News