കണ്ടാല്‍ പറയുമോ..വെറ്റിലക്ക് ഇത്രയേറെ ഗുണങ്ങളുണ്ടെന്ന്

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക

Update: 2020-07-27 05:18 GMT

വെറ്റിലയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരുന്നത് മുറുക്കാന്‍ ആയിരിക്കും. പുകയിലയും അടക്കയും ചുണ്ണാമ്പും വെറ്റിലയും ചേര്‍ത്തൊരു മുറുക്കല്‍. ഇന്ത്യന്‍ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം വെറ്റിലക്ക് മറ്റൊരു സ്ഥാനം കൂടിയുണ്ട്. വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതിനെക്കാളുപരി ഔഷധങ്ങളുടെ കലവറയാണ് ഈ വള്ളിച്ചെടി. വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Advertising
Advertising

ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഈ വെറ്റില ചതച്ച നീര് കുടിക്കുക.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.

ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റിലയെണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾ കൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു.

വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Tags:    

Similar News