കോവിഡ് ബാധിതരായ കുട്ടികളില്‍ 70ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റേതാണ് പഠനം

Update: 2020-11-07 06:11 GMT

രാജ്യത്ത് കോവിഡ് പോസിറ്റീവായവരില്‍ 40 ശതമാനത്തോളം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ പഠനം. ഇതില്‍ കൂടുതലും കുട്ടികളിലാണെന്നും പഠനം പറയുന്നു.

കോവിഡ് പോസിറ്റീവായ 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 73.5 ശതമാനം കുട്ടികള്‍ക്കും ലക്ഷണങ്ങളില്ലായിരുന്നു. മാത്രമല്ല, പ്രായം കൂടുന്തോറുമാണ് കോവിഡ് ലക്ഷണങ്ങള്‍ ആളുകളില്‍ വ്യക്തമായി തെളിഞ്ഞതും. 80നും 90നും ഇടയില്‍ പ്രായമുള്ള കോവിഡ് ബാധിതരായവരില്‍ 38.4 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു.

Advertising
Advertising

ഇത് ഞങ്ങളുടെ പഠനത്തില്‍ തെളിഞ്ഞ വസ്തുതകളാണ്. ഇവിടെ വന്ന പല രോഗികള്‍ക്കും ലക്ഷണങ്ങളില്ലായിരുന്നു. അവരില്‍ എന്തിന് ടെസ്റ്റ് നടത്തുന്നു എന്ന് പോലും ഞങ്ങള്‍ക്ക് അപ്പോള്‍ അറിയില്ലായിരുന്നുവെന്ന് പറയുന്നു എയിംസിലെ മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഉര്‍വശി സിംഗ്.

കോറോണ വൈറസ് മാനേജമെന്‍റിനെ കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന, രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നാഷണല്‍ ഗ്രാന്‍ഡ് റൌണ്ട്സിലാണ് എയിംസ് ഈ ഡാറ്റ ചര്‍ച്ചക്ക് വെച്ചിട്ടുള്ളത്.

പനി, ക്ഷീണം, മണവും രുചിയും നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് രോഗികളുടെ പ്രധാന ലക്ഷണങ്ങള്‍.

Tags:    

Similar News