കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളില്‍ ന്യൂമോണിയ ഒന്നാമത്

ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Update: 2020-11-12 02:21 GMT
Advertising

നവംബർ 12 - ലോക ന്യുമോണിയ ദിനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ന്യുമോണിയ വില്ലനാകുന്നത്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ലോകത്താകമാനം കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനമാണ് ന്യുമോണിയയ്ക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്.

പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്. ഇത്തരം ആളുകൾ ശ്വാസതടസം പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

Full View
Tags:    

Similar News