ലോകത്ത് പത്തില്‍ ഒരാള്‍ക്ക് പ്രമേഹം പിടിപെടുന്നുവെന്ന് പഠനം

എണ്‍പത് ശതമാനം പ്രമേഹവും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Update: 2020-11-14 01:36 GMT
Advertising

ഇന്ന് ലോക പ്രമേഹദിനം. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് പ്രമേഹം പിടിപെടുന്നുവെന്നാണ് പഠനങ്ങള്‍. എണ്‍പത് ശതമാനം പ്രമേഹവും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാനാകും. കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

രാവിലെ പുട്ടും കടലയും.അല്ലെങ്കില്‍ ഇഡ്ഡലിയും സാമ്പാറും..അല്ലെങ്കില്‍ ദോശയും ചമ്മന്തിയും... ഇതാണ് മലയാളികളുടെ ശീലം. ഉച്ചയ്ക്ക് ഒരു പ്ലേറ്റ് ചോറ്..കുറച്ച് പച്ചക്കറികളോ‍..മീന്‍ കറിയോ..മറ്റെന്തെങ്കിലും. രാത്രിയിലും അരിയാഹാരം. ഇതല്ല. ശീലിക്കേണ്ടത്. കോവിഡ് കാലത്ത് നമ്മുക്ക് ശീലങ്ങളൊക്കെയൊന്ന് മാറ്റിപ്പിടിക്കാം. പ്രമേഹമില്ലെങ്കിലും ശരിയായ ഭക്ഷണക്രമം ശീലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം. അതുപോലെ പ്രധാനപ്പെട്ടതാണ് വ്യായാമവും. ആയാസമില്ലാത്ത വ്യായാമം ശീലമാക്കുക..ഇതൊക്കെ ശീലമാക്കിയാല്‍ പ്രമേഹം നിയന്ത്രിക്കാം.

Full View
Tags:    

Similar News