മുരിങ്ങ എന്ന ജീവന്‍റെ വൃക്ഷം

മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിക്കാം

Update: 2020-11-29 04:50 GMT

തൊടിയില്‍ മുരിങ്ങയുണ്ടെങ്കില്‍ വേറൊന്നും വേണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. കാരണം അടിമുടി ഗുണങ്ങളാല്‍ സമ്പന്നമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിക്കാം.

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനെക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലു മടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനെക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്‍റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്.

Advertising
Advertising

മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്. പോഷകക്കുറവുള്ളപ്പോൾ അതിനെ മറികടക്കാൻ മുരിങ്ങയ്ക്കുള്ള കഴിവ് അസാമാന്യമാണ്. മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങ ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും. ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ജ്യൂസ്. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്.

Tags:    

Similar News