പഴങ്ങളില്‍ കേമി; അറിയാം കിവി പഴത്തിന്‍റെ ഗുണങ്ങള്‍

ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്

Update: 2020-12-14 07:20 GMT

വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്‍പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് കിവിയെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും കിവി കൃഷി തുടങ്ങിയിട്ടുണ്ട്. കിവിയുടെ പുറംഭാഗത്തിന് ന്യൂസിലഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്നത്. ഗുണങ്ങളാല്‍ സമ്പന്നമാണ് ഓരോ കിവി പഴവും.

ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു

Advertising
Advertising

വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി ഇതുവഴി ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.

ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുള്ളതിനാൽ കിവിപഴം കഴിക്കുന്നത് ദഹനത്തിനും മലബന്ധത്തിനും നല്ലതാണ്. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കിവി പഴത്തിന് കഴിയും എന്ന് പറയപ്പെടുന്നു. ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു പഴമാണ് കിവി

Tags:    

Similar News