‌മുരിങ്ങയില നിസ്സാരക്കാരനല്ല, ​അറിയാം ഗുണങ്ങൾ...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും പ്രമേ​ഹം തടയാനും ആർത്തവ സമയത്തെ വയറുവേദന അകറ്റാനും മുരിങ്ങയിലക്കുള്ള കഴിവ് വലുതാണ്

Update: 2021-04-30 15:49 GMT
Advertising

മുരിങ്ങയില നിസ്സാരക്കാരനൊന്നുമല്ല. മുരിങ്ങയിലയുടെ ആരോ​ഗ്യ ​ഗുണങ്ങൾ പലർക്കും അറിയില്ല. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും പ്രമേ​ഹം തടയാനും ആർത്തവ സമയത്തെ വയറുവേദന അകറ്റാനും പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയിലക്കുള്ള കഴിവ് വളരെ വലുതാണ്.

മുരിങ്ങയിലയിലെ ആന്റിബാക്ടീരിയൽ ഘടകങ്ങൾ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാനും സഹായിക്കും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മുരിങ്ങയിലയുടെ പേസ്റ്റ് മരുന്നായി ഉപയോ​ഗിക്കാം. 



മുരിങ്ങയിലയില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും മുരിങ്ങയില സഹായിക്കുന്നു.


എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയുന്നു. മുരിങ്ങയിലയിൽ അടങ്ങിയ നാരുകൾ മലബന്ധം അകറ്റാനും സഹായിക്കുന്നു.

 


Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News