സന്ധിവേദന മുതൽ ഹൃദ്രോ​ഗം വരെ; യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങളിവ

ഉയർന്ന യൂറിക് ആസിഡ് ഉള്ള എല്ലാവർക്കും സന്ധിവേദന ഉണ്ടാകണമെന്നില്ല എന്നതും ശ്രദ്ദിക്കണം

Update: 2025-10-21 05:07 GMT

Photo| Special Arrangement

പ്യൂരിനുകൾ വിഘടിപ്പിക്കുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത മാലിന്യമാണ് ശരീരത്തിലെ യൂറിക് ആസിഡ്. യൂറിക് ആസിഡ് ശരീരത്തിലെ ഒരു സ്വാഭാവിക ആന്റിഓക്‌സിഡന്റാണ്, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ജനിതകകാരണങ്ങൾ, ഉയർന്ന പ്യൂരിൻ ഭക്ഷണങ്ങൾ (റെഡ് മീറ്റ്, ഷെൽഫിഷ് പോലുള്ളവ) അല്ലെങ്കിൽ ശരീരത്തിലെ ജലത്തിൻ്റെ അളവ് കുറയുക എന്നിവ കാരണം ഇതിൻ്റെ അളവ് കൂടുതലാകുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. ഉയർന്ന യൂറിക് ആസിഡ് ഉള്ള എല്ലാവർക്കും സന്ധിവേദന ഉണ്ടാകണമെന്നില്ല എന്നതും ശ്രദ്ദിക്കണം. ഉയർന്ന യൂറിക് ആസിഡ് സന്ധിവാതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ഒരു പൊതു അറിവാണ്. എന്നാൽ അത് മാത്രമല്ല കാര്യം.

Advertising
Advertising

രക്തത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡായ ഹൈപ്പർയൂറിസെമിയ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ കാരണമായി മാറുന്നതാണ്. സന്ധികളെ തകരാറിലാക്കുന്നതിനോടൊപ്പം വിട്ടുമാറാത്ത വൃക്ക രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. ശ്രദ്ദയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകാവുന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം

അതിൽ പ്രധാനപ്പെട്ടതാണ് ചെറികൾ - പ്രത്യേകിച്ച് പുളിയുള്ള ചെറികൾ , ആൻ്റിഓക്‌സിഡൻ്റുകളും ആന്തോസയാനിനുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്നതിനും യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനും സഹായകമാകുന്നുവെന്നും പഠനം പറയുന്നു.

അടുത്തത് നാരങ്ങയാണ്. നാരങ്ങകൾക്കുള്ള ക്ഷാര സ്വഭാവം, രക്തത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങാനീരിലെ വിറ്റാമിൻ സി വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപകരിക്കുന്നതാണ്, അതുവഴി ശരീരത്തിൽ നിന്ന് മൂത്രത്തോടൊപ്പം യൂറിക് ആസിഡും പുറന്തള്ളപ്പെടുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങയോടൊപ്പം ഇളം ചൂടുവെള്ളം കുടിക്കുന്നത് സഹായകമാണ്.

സെലറി വിത്തുകൾ ഒരു പാരമ്പര്യ വൈദ്യ സഹായി കൂടിയാണ്. പ്രകൃതിദത്ത ഡൈയൂററ്റിക്സായി പ്രവർത്തിക്കാൻ ഇതിന് സാധിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദവും ഗണ്യമായി കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ദിക്കാം.

നാരുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായതിന് പുറമേ, മാലിക് ആസിഡും കൂടിയാണ് ആപ്പിളിൻ്റെ ​ഗുണം. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളായ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുള്ള പാനിയമാണ് ​ഗ്രീൻ ടീ. ശക്തമായ ആന്റിഓക്‌സിഡന്റാണിത്. യൂറിക് ആസിഡിന്റെ ഉൽപാദനത്തിന് കാരണമാകുന്ന സാന്തൈൻ ഓക്‌സിഡേസ് എന്ന എൻസൈമിനെ ഗ്രീൻ ടീ തടയുന്നു.

ജലാംശം നൽകുന്ന, ക്ഷാരഗുണമുള്ള ഭക്ഷണമാണ് കക്കരിക്കയും വെള്ളരിക്കയും. മൂത്രത്തിന്റെ അളവ് വർദ്ധിപ്പിച്ച് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. പാലിലും തൈരിലും കസീൻ, ലാക്റ്റാൽബുമിൻ എന്നീ പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് വിസർജ്ജനത്തെ സഹായിക്കുന്നവയാണ്. സന്ധിവാദം തടയാനും കഴിയുന്നു എന്നും പഠനം പറയുന്നു. ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ് ഒരു പരുതി വരെ ആശ്വാസം നൽകുമെങ്കിലും കൃത്യമായ ചികിത്സ തേടൽ അത്യാവിശമാണ്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News