രോഗത്തെ പേടിക്കാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാണോ? എങ്കിൽ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു..

സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും

Update: 2023-09-07 12:46 GMT

ചെറിയ രോഗങ്ങള്‍ പിടിപെടുമ്പോഴേക്കും നമ്മളിൽ പലരും തളർന്നുപോകുന്നവരും സ്ഥിരമായി രോഗം പിടിപെടുന്നവരും നമുക്കിടയിലുണ്ട്. ഇതിന്‍റെ പ്രധാനകാരണം നമുക്ക് രോഗപ്രതിരോധശേഷിയില്ല എന്നതാണ്. ഇതിനായി പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയുമൊക്കെ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഏത് ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടുമ്പോള്‍ പലരും മരുന്നിനെ ആശ്രയിക്കുകയാണ് പതിവ്. പകരം ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങള്‍ വരുത്തിയാൽ ഇത്തരം ക്ഷീണങ്ങളെയും രോഗത്തേയും ഒരു പരിധിവരെ തടുക്കാൻ കഴിയും. ഇതിനായി താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക

Advertising
Advertising

1. അവശ്യ വിറ്റമിനുകളും ധാതുക്കളും

വിറ്റാമിൻ സി: അണുബാധകൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയായ വെളുത്ത രക്താണുക്കളുടെ ഉൽപാദനവും ശക്തിയും നിയന്തരിക്കുന്ന വിറ്റമിൻ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, പേരക്ക, മാമ്പഴം തുടങ്ങിയ സിട്രസ് പഴങ്ങള്‍ വിറ്റമിൻ സിയുടെ ഉറവിടമാണ്.

വിറ്റമിൻ ഡി: അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് വിറ്റമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നോ അല്ലെങ്കിൽ പാല്, മീൻ പോലുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നോ വിറ്റമിൻ ഡി ലഭിക്കും.

സിങ്ക്: നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങളുടെ രൂപകൽപ്പനയ്ക്കും പ്രവർത്തനത്തിനും പിന്നിലെ ആർക്കിടെക്റ്റായി വേണമെങ്കിൽ സിങ്കിനെ കാണാം. മാംസം, പാലുൽപ്പന്നങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവ സിങ്കിന്‍റെ നല്ല ഉറവിടങ്ങളാണ്.

2. പ്രോട്ടീനുകൾ

ഇതാണ് നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രധാനഘടകമാണ് പ്രോട്ടീനുകൾ. ഇത് ആന്റിബോഡികളെ സൃഷ്ടിക്കും. കോഴി, മത്സ്യം, ബീൻസ് എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും.

 അതേ സമയം ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങളെ ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. മഞ്ഞൾ, മാതളനാരങ്ങ, ഗ്രീൻ ടീ, മൈക്രോഗ്രീൻസ് തുടങ്ങിയ ഭക്ഷണങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നവയാണ്.

3. പ്രോബയോട്ടിക്സ്

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സന്തുലിതാവസ്ഥ ആരംഭിക്കുന്നത് നിങ്ങളുടെ കുടലിൽ നിന്നാണ്. പ്രോബയോട്ടിക്സ് അടങ്ങിയ തൈര് പോലുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

4. ഒമേഗ -3 ഫാറ്റി ആസിഡുകൾ

കൊഴുപ്പുള്ള മത്സ്യം, ചണവിത്ത്, വാൽനട്ട് എന്നിവ പോലുള്ള ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ . അവ വീക്കം കുറയ്ക്കുകയും ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5. ജലാംശം

ശരിയായ ജലാംശം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും സുഗമമായി നടക്കാൻ സഹായിക്കുന്നു. വിഷാംശങ്ങൾ പുറംതളളാനും ധാരാളം വെളളം കുടിക്കുന്നതു നല്ലതാണ്. ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ: 75 കിലോ ഉള്ള വ്യക്‌തിയാണെങ്കിൽ 3 ലിറ്റർവെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.

ഇതോടൊപ്പം സോഫ്റ്റ് ഡ്രിങ്ക്‌സ്, മദ്യം പോലുള്ള ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതും ആവശ്യമാണ്. കാരണം സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും. ഇത്തരത്തിൽ പഞ്ചസാരയുടെ അമിത ഉപയോഗം . പ്രമേഹം, പൊണ്ണത്തടിഎന്നിവക്ക് കാരണമാകും. പുകവലിയും ഇതുപോലെ ശരീരത്തിന് ദോഷം ചെയ്യുന്ന ഒരു ശീലമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം മാനസിക സമ്മർദമാണ്. മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ എന്ന് എല്ലായിപ്പോഴും ഓർമയുണ്ടാകണം. അതിനാൽ തന്നെ എപ്പോഴും സന്തോഷവാനായിരിക്കാൻ ശ്രമിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത്മനസ്സിന് ഏറെ കരുത്ത് നല്‍കും.

 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News