ഈ ഭക്ഷണങ്ങൾ ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്യരുത്; അപകടമാണ്.. ആരോഗ്യത്തിനും

പ്രഷർ കുക്കറിനുള്ളിൽ മുട്ട പാകം ചെയ്യാനും പാടില്ല.. കാരണങ്ങൾ അറിയാം

Update: 2023-08-04 12:43 GMT
Editor : banuisahak | By : Web Desk
Advertising

ചോറാണെങ്കിലും പച്ചക്കറികളാണെങ്കിലും പ്രഷർ കുക്കറിൽ പാകം ചെയ്യുന്നതാണ് എളുപ്പം. സമയം പാഴാക്കാതെ പെട്ടെന്ന് പാകം ചെയ്‌ത്‌ കിട്ടാനാണ് പ്രഷർ കുക്കറിനെ നാം ആശ്രയിക്കുന്നത്. എന്നാൽ, എല്ലാ സാധനങ്ങളും പ്രഷർ കുക്കറിൽ പാകം ചെയ്യാൻ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുക്കറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് സിഗ്നസ് ലക്ഷ്മി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ജനറൽ ഫിസിഷ്യൻ ഡോ.സഞ്ജയ് സിംഗ്. 

പ്രഷർ കുക്കറുകൾ കാര്യക്ഷമമായ അടുക്കള ഉപകരണമാണെങ്കിലും, മറ്റ് പാചകരീതികൾക്ക് അനുയോജ്യമായ ചിലതരം ഭക്ഷണങ്ങളുണ്ട്. ഈ പരിമിതികൾ മനസിലാക്കുകയും വ്യത്യസ്ത ഭക്ഷണങ്ങൾ ഏത് രീതിയിൽ തയ്യാറാക്കാം എന്ന് മനസിലാക്കുകയും ചെയ്യുന്നത് സുരക്ഷിതവും ആസ്വാദ്യകരവുമായ പാചക അനുഭവം സമ്മാനിക്കും. മാത്രമല്ല രുചി, ഘടന, പോഷക മൂല്യം എന്നിവ ഉറപ്പാക്കുകയും ചെയ്യാം. 

പ്രഷർ കുക്കറിൽ ഒരിക്കലും ഉണ്ടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:- 

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

ഉയർന്ന മർദ്ദം, ചൂടുള്ള എണ്ണ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കാരണം ഭക്ഷണങ്ങൾ ഡീപ്പ് ഫ്രൈ ചെയ്യാൻ ഒരിക്കലും പ്രഷർ കുക്കർ ഉപയോഗിക്കരുത്. 

ഡീപ്പ്-ഫ്രൈയിംഗിന് താപനില നിയന്ത്രണം ആവശ്യമാണ്. വളരെ ശ്രദ്ധിച്ചുവേണം ഇത് ചെയ്യാൻ. പ്രഷർ കുക്കറുകൾ ഈ ആവശ്യത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയല്ല. പ്രഷർ കുക്കറിൽ ഡീപ് ഫ്രൈ ചെയ്യുന്നത് എണ്ണ തെറിക്കുന്നതോ അമിതമായി ചൂടാകുന്നതോ പോലുള്ള അപകടങ്ങൾക്ക് ഇടയാക്കും. ഇതുവഴി പൊള്ളലേൽക്കാനും തീപിടിത്തത്തിനും വരെ സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു. 

എണ്ണയിൽ പൊരിച്ചെടുക്കാൻ, പ്രത്യേക ഡീപ്പ് ഫ്രയറുകൾ അല്ലെങ്കിൽ  ചട്ടിയിൽ വെറുക്കുന്നത് പോലുള്ള പരമ്പരാഗത രീതികൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഡോക്ടർ നിർദേശിക്കുന്നു. 

 വേഗം പാകമാകുന്ന പച്ചക്കറികൾ 

ചില പച്ചക്കറികൾ പെട്ടെന്ന് തന്നെ വെന്തുകിട്ടും. കടല പോലെയുള്ള വളരെ മൃദുവും വേഗത്തിൽ വേവുന്നതുമായ പച്ചക്കറികൾ പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് അമിതമായി വേവുന്നതിനും അവയുടെ ഊർജ്ജവും പോഷകങ്ങളും നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഈ പച്ചക്കറികൾ ആവിയിൽ വേവിക്കുകയോ വറുക്കുകയോ പോലുള്ള വേഗതയേറിയ രീതികൾ ഉപയോഗിച്ച് പാകം ചെയ്യുന്നതാണ് നല്ലത്. പോഷകങ്ങൾ, സ്വാഭാവിക സുഗന്ധങ്ങൾ എന്നിവ നിലനിർത്താൻ ഇതാണ് നല്ലത്. ഇലക്കറികളും കുക്കറിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. 

 പാലുൽപ്പന്നങ്ങൾ

ഉയർന്ന മർദ്ദത്തിലും താപനിലയിലും സമ്പർക്കം പുലർത്തുമ്പോൾ, പാൽ അല്ലെങ്കിൽ ക്രീം പോലുള്ള പാലുല്പന്നങ്ങളുടെ രുചിയിൽ വ്യത്യാസം വരുത്തും. പ്രഷർ കുക്കറിലെ പാചക പ്രക്രിയ പൂർത്തിയായ ശേഷം പാലുൽപ്പന്നങ്ങൾ ചേർക്കുന്നത് നല്ലതാണ്.

 മുട്ട 

പ്രഷർ കുക്കറിനുള്ളിൽ തോടോട് കൂടി മുട്ട പാകം ചെയ്യുന്നത് അപകടമാണ്. മുട്ടകൾക്കുള്ളിൽ കുടുങ്ങിയ നീരാവി അവ പൊട്ടിത്തെറിക്കാൻ ഇടയാക്കും. ഇത് പൊള്ളലേൽക്കാൻ ഇടയാക്കും. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News