കുട്ടികൾക്ക് വിറ്റമിൻ ഡി അടങ്ങിയ ഭക്ഷണം നൽകണം; കാരണമിതാണ്

എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡിയും നിർണായക പങ്ക് വഹിക്കുന്നുണ്ട്

Update: 2022-11-23 08:42 GMT
Editor : Lissy P | By : Web Desk
Advertising

കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ ഡി. ആരോഗ്യകരമായ വളർച്ചയും വികാസവും ക്ഷേമവും ഇത് പ്രോത്സാഹിപ്പിക്കുന്നു. മറ്റ് വിറ്റാമിനുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി മിക്ക ഭക്ഷണങ്ങളിലും കാണപ്പെടുന്നില്ലതും വെല്ലുവിളിയാണ്.സൂര്യപ്രകാശത്തിലൂടെയും ചില ഭക്ഷണങ്ങളിലൂടെയും മാത്രമാണ് വിറ്റമിൻ ഡി ലഭിക്കുന്നത്. ഇതിന്റെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് കുട്ടികൾക്ക് വിറ്റാമിൻ ഡി ആവശ്യമായി വരുന്നതെന്ന് പറയുന്നതിന് കാരണമിതാ...

 പ്രതിരോധശേഷി വർധിപ്പിക്കുന്നു

ശരീരത്തിൽ, സെല്ലുലാർ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും വിറ്റാമിൻ ഡി ഹോർമോണിന് സമാനമായി പ്രവർത്തിക്കുന്നു. കൂടാതെ, വൈറ്റമിൻ ഡി ശ്വാസകോശ, ഇൻഫ്‌ലുവൻസ വൈറസുകൾക്കെതിരെ പ്രതിരോധം നൽകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ തടയുന്നു

ചില പഠനങ്ങൾ അനുസരിച്ച്, പ്രോസ്റ്റേറ്റ് കാൻസർ, കാൻസർ, ഹൃദ്രോഗം എന്നിവ തടയാൻ വിറ്റാമിൻ ഡി സഹായിക്കുന്നെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് ശാസ്ത്രീയമായി തെൡയിച്ചിട്ടില്ല. അതേസമയം, ഗുരുതരമായ രോഗങ്ങളുള്ള കുട്ടികളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നു

കുട്ടിയുടെ അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണെന്ന് നമുക്കറിയാം.എന്നാൽ എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡിയും നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി ഉള്ളപ്പോൾ മാത്രമേ അസ്ഥികളെ ശക്തിപ്പെടുത്തുന്ന ധാതുക്കൾ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയൂ എന്നാണ് ഒരു പഠനം പറയുന്നത്. കുട്ടികൾ വളരുകയും അസ്ഥികൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ മതിയായ അളവിൽ കാൽസ്യവും ഡിയും ലഭിക്കുന്നത് അത്യാവശ്യമാണ്. അപൂർവമായി, കുട്ടികളിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലം അസ്ഥികൾ പൊട്ടുന്നതും മൃദുവായതുമായി മാറുകയും കാലുകൾ വളയുകയും ചെയ്യുന്ന അസുഖങ്ങളിലേക്ക് നയിച്ചേക്കാം..

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

വൈറ്റമിൻ ഡി കുറവുള്ള കുട്ടികൾ അനാരോഗ്യകരമായി ശരീരഭാരം കൂട്ടും. കുട്ടികളുടെ അമിതവണ്ണത്തിന് വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഒരു പ്രധാന ഘടകമാണ്.

വിറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്

സൂര്യപ്രകാശം തന്നെയാണ് ഈ വൈറ്റമിന്‍ഡിയുടെ  മുഖ്യ ഉറവിടം. അതുകൊണ്ട് തന്നെ കുട്ടികളെ പുറത്തേക്ക് കളിയ്ക്കാൻ കുട്ടികളെ പരമാവധി വിടണം. രാവിലത്തെയും വൈകീട്ടത്തെയും ഇളം വെയിൽ കൊള്ളിയ്ക്കുക. ഇതിനൊപ്പം പാലുൽപന്നങ്ങൾ,മുട്ട,ചീര,സാൽമൺ മത്സ്യം,തൈര്,ഓറഞ്ച് ജ്യൂസ് എന്നിവയിലൂടെയും കുട്ടികൾക്ക് വിറ്റമിൻ ഡി ലഭിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News